Connect with us

മീനയെ കാണാൻ ഓടിയെത്തി പ്രിയപെട്ടവർ ; മകളേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിയോടെ മീന ! ഇങ്ങനെ ചിരിച്ച് കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ !

Movies

മീനയെ കാണാൻ ഓടിയെത്തി പ്രിയപെട്ടവർ ; മകളേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിയോടെ മീന ! ഇങ്ങനെ ചിരിച്ച് കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ !

മീനയെ കാണാൻ ഓടിയെത്തി പ്രിയപെട്ടവർ ; മകളേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിയോടെ മീന ! ഇങ്ങനെ ചിരിച്ച് കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ !

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവിന്റെ അപ്രീക്ഷിത വി​യോ​ഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. 2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇക്കഴിഞ്ഞ ജൂലൈ 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെ ആയിരുന്നു ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ​ഗർ യാത്ര പറഞ്ഞത്

അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായതിന്റെ വേദനയെ അതിജീവിച്ച് വരികയാണ് താരം ഇപ്പോൾ . തന്നെ കാണാനെത്തിയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ക്രിഷ്, സംഗീത ക്രിഷ്, സംഗവി കാവ്യ രമേഷ്, രംഭ തുടങ്ങിയവരായിരുന്നു മീനയെ കാണാനായെത്തിയത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമെല്ലാമായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു മീന പോസ്റ്റ് ചെയ്തത്.

മകളേയും ചേര്‍ത്തുപിടിച്ച് പുഞ്ചിരിയോടെയായിരുന്നു മീന ചിത്രം പോസ്റ്റ് ചെയ്തത്. ലവ് സിമ്പലോടെയായാണ മീന ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇത് പഴയ ഫോട്ടോയാണോയെന്നായിരുന്നു ചിലരുടെ ചോദ്യം. പഴയതല്ലെന്നും പുതിയ ചിത്രങ്ങളാണെന്നുമായിരുന്നു ചിലരുടെ കമന്റുകള്‍. ഇവരെപ്പോഴാണ് ഒന്നിച്ച് ചേര്‍ന്നതെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകളുമായെത്തിയത്.

. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിദ്യാസാഗറിന്റെ ആലോചനയില്‍ താല്‍പര്യമില്ലെന്നായിരുന്നു തുടക്കത്തില്‍ മീന പറഞ്ഞത്. നല്ലൊരു പയ്യനാണെന്നും നിനക്ക് പറ്റിയ ആളാണെന്നും ആന്റിമാരെല്ലാം പറഞ്ഞതോടെയായിരുന്നു മീന തീരുമാനം മാറ്റിയത്. വിവാഹശേഷം മീന അഭിനയിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് വിദ്യാസാഗര്‍ വ്യക്തമാക്കിയിരുന്നു. മകളുടെ ജനനശേഷവും മീന അഭിനയിച്ചിരുന്നു. എല്ലാകാര്യങ്ങളിലും കൂട്ടായുണ്ടായിരുന്ന പ്രിയതമന്റെ അപ്രതീക്ഷിത വിയോഗം മീന എങ്ങനെ അതിജീവിക്കുമെന്നോര്‍ത്തായിരുന്നു പ്രിയപ്പെട്ടവരും ആശങ്കപ്പെട്ടത്. പ്രതിസന്ധി ഘട്ടത്തില്‍ ചേര്‍ത്തുപിടിച്ച് കൂടെ നിന്നവരോട് നന്ദി പറഞ്ഞ് മീന എത്തിയിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top