Connect with us

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുമെന്നോ നായികയാവുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. അത് പ്രതീക്ഷിക്കാതെ സംഭവിച്ചത്; മീന

Actress

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുമെന്നോ നായികയാവുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. അത് പ്രതീക്ഷിക്കാതെ സംഭവിച്ചത്; മീന

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുമെന്നോ നായികയാവുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. അത് പ്രതീക്ഷിക്കാതെ സംഭവിച്ചത്; മീന

മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി മീന. തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളിൽ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ മുമ്പൊരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ മീന പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായി മാറുന്നത്. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വിവാഹശേഷം തിരികെ വന്നതിനെ പറ്റിയുമൊക്കെയാണ് മീന മനസ് തുറന്നത്. നാലര വയസായപ്പോഴെയ്ക്കും ഞാൻ സിനിമയിലേയ്ക്ക് എത്തി. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴെക്കും ഞാൻ ഹീറോയിനായി.

പഠിക്കുന്ന സമയത്തൊക്കെ ഞാൻ സിനിമയുടെ ലൊക്കേഷനുകളിലായിരിക്കും. എന്റെ ജീവിതം മുഴുവനും തന്നെ സിനിമയിലായിരുന്നു. വേറെ ഒന്നും എനിക്ക് അറിയില്ല. കല്യാണത്തിന് ശേഷം ചെറിയ ഇടവേള എടുത്തപ്പോൾ എനിക്ക് ബോറടിച്ചെന്ന് പറയാം. കാരണം എനിക്ക് വേറൊന്നും ചെയ്യാൻ അറിയില്ലായിരുന്നു. വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുമെന്നോ നായികയാവുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. അത് പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്.

ഞാൻ സിനിമയിൽ അഭിനയിച്ച അതേ പ്രായത്തിലാണ് എന്റെ മകളും സിനിമയിലേക്ക് വരുന്നത്. പ്രതീക്ഷിച്ചതിലും ആ ചിത്രം വലിയൊരു ബ്രേക്ക് ആയി. അതിലൂടെ ഒത്തിരി പേരും പ്രശംസയുമൊക്കെ ലഭിച്ചു. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും ആന്ധ്രയിൽ നിന്നുമൊക്കെ അവൾക്ക് നല്ല പിന്തുണ ലഭിച്ചു. അമ്മയുടെ ചരിത്രം ആവർത്തിക്കുകയാണോ എന്ന് ചോദിച്ചാൽ തനിക്കത് പറയാൻ സാധിക്കില്ലെന്നാണ് മീന പറഞ്ഞത്.

2009 ലായിരുന്നു മീന വിവാഹിതയാവുന്നത്. സോഫ്റ്റ്‌വെയർ എൻജീനിയറായിരുന്ന വിദ്യാസാഗറായിരുന്നു മീനയുടെ ഭർത്താവ്. ശേഷം നടി ഒരു പെൺകുഞ്ഞിന്റെ അമ്മയായി. മകൾ ജനിച്ചതിന് ശേഷം വീണ്ടും മീന അഭിനയത്തിൽ സജീവമായി. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ച് വരാൻ തനിക്ക് മടിയുണ്ടായിരുന്നു. എന്നാൽ സാഗർ പ്രോത്സാഹിപ്പിച്ചു.

സാഗറിന്റെ സമ്മതം ഇല്ലായിരുന്നെങ്കിൽ തനിക്കിതൊന്നും സാധിക്കില്ലായിരുന്നു. നൈനിക പിറന്ന ശേഷം ദൃശ്യം സിനിമയുടെ ഓഫർ വന്നു. ചെയ്യണോ എന്ന് തോന്നി. ഇനിയും വർക്ക് ചെയ്യണോ എന്ന് സാഗർ ചോദിച്ചാലോ എന്ന് കരുതി. എന്നാൽ സാഗർ കൂളായിരുന്നു. നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തോ എന്നാണ് ഭർത്താവ് പറഞ്ഞതെന്നും മീന പറഞ്ഞിരുന്നു. 2022 ലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിക്കുന്നത്.

കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂർച്ഛിച്ചതോടെയാണ് വിദ്യാസാഗർ മരണപ്പെട്ടത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ രണ്ടാംവിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. പ്രമുഖ തമിഴ് നടൻ ധനുഷ് ഉൾപ്പെടെയുള്ളവരെ ചേർത്തായിരുന്നു പല കഥകളും പ്രചരിച്ചിരുന്നത്. ധനുഷ് മാത്രമല്ല വേറെയും നിരവധി കഥകൾ വന്നിട്ടുണ്ടെന്നും നടി പറയുന്നു. ‘ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേർത്ത് അങ്ങനൊരു വാർത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവർ പറയട്ടെയെന്നാണ് നടി പറഞ്ഞത്.

ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടൻ ശിവാജി ഗണേശൻ നായകനായ ‘നെഞ്ചകൾ’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വർഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

More in Actress

Trending

Recent

To Top