Connect with us

ട്വന്റി ട്വന്റിയുടെ സെറ്റിൽ വെച്ച് എന്നെ തല്ലിയിട്ടുണ്ട് ജോഷിയേട്ടൻ, ഞാൻ വൃത്തികേട് കാണിച്ചതിനോ തെറ്റിച്ചതിനോ അല്ല, കാരണം ഇതാണ് ; ഷമ്മി തിലകൻ പറയുന്നു !

Movies

ട്വന്റി ട്വന്റിയുടെ സെറ്റിൽ വെച്ച് എന്നെ തല്ലിയിട്ടുണ്ട് ജോഷിയേട്ടൻ, ഞാൻ വൃത്തികേട് കാണിച്ചതിനോ തെറ്റിച്ചതിനോ അല്ല, കാരണം ഇതാണ് ; ഷമ്മി തിലകൻ പറയുന്നു !

ട്വന്റി ട്വന്റിയുടെ സെറ്റിൽ വെച്ച് എന്നെ തല്ലിയിട്ടുണ്ട് ജോഷിയേട്ടൻ, ഞാൻ വൃത്തികേട് കാണിച്ചതിനോ തെറ്റിച്ചതിനോ അല്ല, കാരണം ഇതാണ് ; ഷമ്മി തിലകൻ പറയുന്നു !

വർഷങ്ങൾക്ക് ശേഷം സുരേഷ് ​ഗോപി-ജോഷി കൂട്ടുകെട്ടിൽ പിറന്ന പാപ്പൻ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. സുരേഷ് ഗോപി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ ചർച്ചയാവുകയാണ് ഷമ്മി തിലകൻ ചിത്രത്തിൽ അവതരിപ്പിച്ച കാഥാപാത്രവും.

ഗോകുൽ സുരേഷ്, നൈല ഉഷ, കനിഹ, നീത പിള്ള, ഷമ്മി തിലകൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ പ്രശംസ നേടിയ കഥാപാത്രം ഷമ്മി തിലകൻ അഭിനയിച്ച ഇരുട്ടൻ ചാക്കോയെന്ന കഥാപാത്രമാണ്.

സീരിയല്‍ കില്ലറായി ഗംഭീര പ്രകടനമാണ് ഷമ്മി കാഴ്ചവച്ചിരിക്കുന്നതെന്നാണ് സിനിമ കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്.നെഗറ്റീവ് കഥാപാത്രമാണെങ്കിലും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഇരുട്ടന്‍ ചാക്കോ. ഷമ്മിയുടെ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞത് നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ച് വന്നിരിക്കുന്നു…. അദ്ദേഹത്തിന്റെ മകനിലൂടെ എന്നാണ്.

ഇപ്പോൾ സിനിമയിൽ ഇരുട്ടൻ ചാക്കോയായി അഭിനയിച്ച അനുഭവം ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഷമ്മി തിലകൻ.’ഇളയരാജാ ഭക്തനായ കൊലപാതകിയാണ് പാപ്പനിലെ ചാക്കോ. ഞാൻ ആ കഥാപാത്രം തെരഞ്ഞെടുത്തത് ആ ഒരു കാര്യമൊക്കെ അതിൽ എഴുത്തുകാരൻ കൊണ്ടുവന്നിട്ടുള്ളതുകൊണ്ടാണ്

ഒരു കലാകാരൻ കൊലപാതകിയായെങ്കിൽ അവൻ കുറ്റക്കാരൻ ഒരിക്കലുമാകില്ല. പാപ്പനിൽ അമ്മയുമായുള്ള രം​ഗങ്ങൾ ഒരിക്കൽ ഡബ്ബ് ചെയ്ത് പൂർത്തിയാക്കിയിരുന്നു. പക്ഷെ ജോഷിയേട്ടന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം വിളിച്ച് ​ദേഷ്യപ്പെട്ട് എന്നെ കൊണ്ട് മാറ്റി ചെയ്യിപ്പിച്ചു.’

‘ആ സീനിൽ അഭിനയിക്കാത്തതുകൊണ്ട് കറക്ടായി അറിയില്ലായിരുന്നു അതിന്റെ ഡെപ്ത്. പിന്നെ ജോഷിയേട്ടൻ പറഞ്ഞ് തന്നപ്പോൾ മാറ്റി ചെയ്തു.’

‘അദ്ദേഹത്തിന് എന്നെ വഴക്ക് പറയാനുള്ള സ്വാതന്ത്രമുണ്ട്. എന്നെ തല്ലിയിട്ടുണ്ട് ജോഷിയേട്ടൻ. ട്വന്റി ട്വന്റിയുടെ സെറ്റിൽ വെച്ചാണ് സംഭവം. ഞാൻ വൃത്തികേട് കാണിച്ചതിനോ തെറ്റിച്ചതിനോ അല്ല. മറ്റുള്ളവരോടുള്ള ദേഷ്യം എന്നോട് തീർത്തതാണ്.’

അതൊരു വാത്സല്യമാണ്. ഞാൻ സമാധാനിപ്പിക്കാൻ ചെന്നതായിരുന്നു. അപ്പോഴാണ് മാറി നിൽക്കാൻ പറഞ്ഞ് അടിച്ചത്’ ഷമ്മി തിലകൻ പറഞ്ഞു.

‘നന്ദി… ജോഷിസർ… എനിക്ക് നൽകുന്ന കരുതലിന്… എന്നെ പരിഗണിക്കുന്നതിന്.. എന്നിലുള്ള വിശ്വാസത്തിന്.. ലൗ യു ജോഷി സാർ..’ എന്നാണ് ഷമ്മി തിലകൻ പാപ്പൻ റിലീസായ ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആ പോസ്റ്റ് സോഷ്യൽമീ‍ഡിയയിൽ വൈറലായിരുന്നു.

സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സ്ക്രീൻ കൗണ്ടാണിത്. ആർ.ജെ ഷാൻ രചന നിർവഹിച്ച ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ്

ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

More in Movies

Trending

Recent

To Top