നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുന്നത് നടന് ബാബു ആന്റണിയുടെയും ഭാര്യ ഇവാന്ജനിയുടെയും ഗാനമാണ്. ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരും ഒന്നിച്ച് പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതത്.
വൈകാതെ തന്നെ ആരാധകര്‍ ഈ പാട്ട് ഏറ്റെടുത്തു. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. കമലഹാസനും കമാലിനി മുഖര്‍ജിയും ഒന്നിച്ച് അഭിനയിച്ച ‘വേട്ടയാട് വിളയാട്’ എന്ന സിനിമയിലെ ‘പാര്‍ത്ത മുതള്‍ നാളെ’ എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് പാടിയിരിക്കുന്നത്.
റഷ്യന്അമേരിക്കന് പൗരത്വമുള്ള വ്യക്തിയാണ് ഇവാന്ജനി. ബാബു ആന്റണിയുടെ ഭാര്യയ്ക്ക് തമിഴ് പാട്ടും വഴങ്ങുമെന്ന് ഇതിലൂടെ തെളിച്ചിരിക്കുകയാണ്. 6 മനിറ്റുള്ള പാട്ട് ഇരുവരും ചേര്‍ന്ന് പാടുന്നത് കേള്‍ക്കാന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ മക്കളായ ആര്‍തര്‍, അലക്സ് എന്നിവര്‍ എന്നിവരും എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇവാന്ജനി മലയാളം പാട്ട് പാടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പൊന്നിയന്‍ സെല്‍വത്തിന്റെ അടക്കം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാണ് ഭാര്യയ്ക്ക് ഒപ്പം പാട്ടു പാടന്‍ ബാബു ആന്റണിയും എത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...