Connect with us

അന്ന് അതേ ചൊല്ലി പൃഥ്വിരാജുമായി വഴക്കിട്ടിട്ടുണ്ട്; പക്ഷേ, ഇന്ന് ഒരു നിര്‍മ്മാതാവായപ്പോഴാണ് നായകന്‍ മാറിനിന്നാല്‍ സിനിമയ്ക്കുണ്ടാകുന്ന നഷ്ടത്തെപ്പറ്റി തനിക്ക് മനസ്സിലായത്; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്‍

Malayalam

പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപ്രിയയെയും ഏറെ ഇഷ്ടമാണ്. അഭിമുഖങ്ങളിലെല്ലാം തന്നെ സുപ്രിയ തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും കാഴ്ച വെയ്ക്കാറുണ്ട്.

ഇപ്പോഴിതാ സുപ്രിയയും പൃഥ്വിരാജും തമ്മിലുണ്ടായ വഴക്കിനെപ്പറ്റി സുപ്രിയ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.കല്ല്യാണം കഴിഞ്ഞ സമയത്തും തനിക്ക് ജോലിയുണ്ടായിരുന്നു. ആ സമയത്ത് ഷൂട്ടുമായി ബന്ധപ്പെട്ട് പൃഥ്വിനാട്ടിലും താന്‍ ബോംബെയിലുമായിരുന്നു. എല്ലാ വെള്ളിയാഴ്ച്ചയും ജോലി കഴിഞ്ഞ് വൈകുന്നേരത്തെ ഫ്‌ലൈറ്റില്‍ കൊച്ചിയിലേത്തി പൃഥ്വിയുടെ ഷൂട്ടിങ്ങ് നടക്കുന്ന സ്ഥലത്തേയ്ക്ക് താന്‍ പോകും.

വീണ്ടും തിങ്കളാഴ്ച്ച അതിരാവിലെ തിരിച്ച് ബോംബെയിലേയ്ക്ക്. പലപ്പോഴും ഫ്‌ളാറ്റില്‍ പോലും പോകാതെ നേരിട്ട് സ്റ്റൂഡിയോയിലേയ്ക്കാണ് പോകുന്നത്. അങ്ങനെ ഒരു രണ്ട് മാസം കഴിഞ്ഞപ്പോള്‍ താന്‍ യാത്ര മടുത്തെന്നും സുപ്രിയ പറഞ്ഞു. എപ്പോഴും താനാണ് വരുന്നതെന്നും ഇടയ്ക്ക് പൃഥ്വിക്കും ബോംബെയിലേയ്ക്ക് വരാമെന്ന് പറഞ്ഞ് കുറെയൊക്കെ താനും വഴക്ക് ഉണ്ടാക്കിട്ടുണ്ട്.

ഇന്ന് ഒരു നിര്‍മ്മാതാവായപ്പോഴാണ് നായകന്‍ മാറിനിന്നാല്‍ സിനിമയ്ക്കുണ്ടാകുന്ന നഷ്ടത്തെപ്പറ്റി തനിക്ക് മനസ്സിലായത്. അന്ന് പൃഥ്വിക്ക് അങ്ങോട്ട് വരാന്‍ പറ്റില്ലയിരുന്നു. തനിക്ക് പറ്റുമായിരുന്നു അങ്ങനെയാണ് താന്‍ ജോലി റിസൈന്‍ ചെയ്തതെന്നും സുപ്രിയ പറഞ്ഞു. പ്രണയിക്കുന്ന സമയത്തും തങ്ങള്‍ അധികം കണ്ടിട്ടില്ല. വിവാഹ ശേഷം ഒരു ആറ് മാസത്തെയ്ക്കും അങ്ങനെ തന്നെയായിരുന്നുവെന്നും സുപ്രിയ പറയുന്നു.

More in Malayalam

Trending

Recent

To Top