Connect with us

പൊതുവെ അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പാവമാണ്, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ് അദ്ദേഹം; ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ലെന്ന് കലാഭവന്‍ ഷാജോണ്‍

Malayalam

പൊതുവെ അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പാവമാണ്, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ് അദ്ദേഹം; ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ലെന്ന് കലാഭവന്‍ ഷാജോണ്‍

പൊതുവെ അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പാവമാണ്, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ് അദ്ദേഹം; ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ലെന്ന് കലാഭവന്‍ ഷാജോണ്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്.

താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.

ഇന്നും ആ മരണം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. മണിയെപ്പോലെ തന്നെ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയില്‍ നിന്നുമാണ് ഷാജോണ്‍ സിനിമയിലേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളാണ് അദ്ദേഹം ചെയ്തത്. വില്ലനായും കൊമേഡിയനായും എല്ലാം അദ്ദേഹം തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കലാഭവന്‍ മണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡ്യയില്‍ വൈറലായി മാറുന്നത്.

മണിച്ചേട്ടന്‍ കലാഭവനില്‍ നിന്നും സിനിമയിലേക്ക് പോയ സമയത്തായിരുന്നു ഞാന്‍ ചെന്നത്. ഏറ്റവും കൂടുതല്‍ തവണ പറഞ്ഞിട്ടുള്ളത് മണിച്ചേട്ടന്റെ ഡയലോഗുകളും പാട്ടുമാണെന്ന് ഷാജോണ്‍ പറയുന്നു. ഞാന്‍ മണിച്ചേട്ടന്റെ വലിയൊരു ഫാനാണ്, അദ്ദേഹം അറിയാതെ തന്നെ എന്റെ ജീവിതത്തിലെ പല കാര്യങ്ങളുടേയും ഭാഗമായിട്ടുണ്ട്.

മണിച്ചേട്ടന്‍ സിനിമയിലേക്ക് പോയപ്പോഴുള്ള ഒഴിവിലൂടെയായാണ് കലാഭവനില്‍ കയറിയത്. അദ്ദേഹം ചെയ്തിരുന്ന പല ഐറ്റങ്ങളും ചെയ്തിരുന്നു. മൈ ഡിയര്‍ കരടി എനിക്ക് കിട്ടാന്‍ കാരണം മണിച്ചേട്ടനാണ്, അദ്ദേഹത്തിന് സമയം ഇല്ലാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമ കിട്ടിയത്. ഞാന്‍ ആദ്യമായി ചെയ്‌തൊരു പരിപാടിയുടെ ഉദ്ഘാടനം അദ്ദേഹമായിരുന്നു. നമുക്കും സിനിമയില്‍ സാധ്യതയുണ്ടെന്ന് തെളിയിച്ചത് അദ്ദേഹമാണ്.

കാണാന്‍ നല്ല ഭംഗിയുള്ളവര്‍ക്ക് മാത്രമേ സിനിമയില്‍ അവസരം കിട്ടൂയെന്നൊക്കെയായിരുന്നു ധാരണ. കഴിവുണ്ടെങ്കില്‍ ആര്‍ക്കും കിട്ടുമെന്ന് തെളിഞ്ഞത് മണിച്ചേട്ടനിലൂടെയാണ്. ആ രീതിയില്‍ വലിയൊരു ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് ഓഡിയോ കാസറ്റുകള്‍ ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളും പാടാറുണ്ട്. മണിച്ചേട്ടന്‍ സ്‌റ്റേജില്‍ കയറിയാല്‍ എല്ലാമെടുത്തൊരു പോക്കാണ്. അതിനിടയില്‍ ആര് കയറിയിട്ടും കാര്യമില്ല. ഒരു സുനാമി പോലെ വന്നങ്ങ് പോയ കലാകാരനാണ്.

പൊതുവെ അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പാവമാണ്, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ് അദ്ദേഹം. ഞങ്ങള്‍ കുറേ പരിപാടികളില്‍ ഒന്നിച്ച് പോയിട്ടുണ്ട്. മണിച്ചേട്ടന്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാവും. ഭക്ഷണവും ഡ്രിങ്ക്‌സുമെല്ലാം പുള്ളി ഞങ്ങള്‍ക്ക് മേടിച്ച് തരും.

സ്‌നേഹമുള്ളവരുടെ കൂടെയേ പുള്ളി ദേഷ്യപ്പെടുകയുള്ളൂ. ഒരിക്കല്‍ അദ്ദേഹത്തിന്റെ വള എന്റെ മൂക്കില്‍ കൊണ്ടപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിരുന്നു. വേദന കാരണം ഞാന്‍ ചൂടായി. പിറ്റേദിവസം ധര്‍മ്മജന്റെ കൈപിടിച്ച് തിരിച്ചപ്പോള്‍ അവനും ചൂടായി. അതുവരെ ഞങ്ങളെ കെട്ടിപ്പിടിച്ച് കിടന്നിരുന്ന മനുഷ്യനാണ്. കുറച്ചുകഴിഞ്ഞ് വരുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. സുബി വന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം കരയുകയാണെന്ന് പറഞ്ഞത്. ഞാന്‍ സ്‌നേഹം കൊണ്ട് ചെയ്തതല്ലേ, നിങ്ങളെ വേദനിപ്പിക്കാനല്ലെന്ന് പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നു അദ്ദേഹം. ഒരുപാട് സ്‌നേഹം തന്നയാളാണ് അദ്ദേഹം.

അദ്ദേഹത്തെ അങ്ങനെ ഫോണില്‍ വിളിക്കാറൊന്നുമില്ല. അദ്ദേഹത്തിന്റെ പാടിയിലും ഇതുവരെ പോയിട്ടില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നൊക്കെ ചോദിച്ചാല്‍ ഹേയ്, അതൊന്നും ഇല്ലടാ, അത് മരുന്നൊന്നും വേണ്ട എന്നാണ് പറയാറുള്ളത്. തന്റെ ആരോഗ്യപ്രശ്‌നങ്ങളൊന്നും അദ്ദേഹം ആരേയും അറിയിച്ചിരുന്നില്ല. വഴക്ക് പറഞ്ഞ് അദ്ദേഹം വിഷയം മാറ്റും. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിഞ്ഞപ്പോള്‍ കാണാന്‍ പോയിരുന്നു. ചെന്നപ്പോള്‍ ഒരാളിങ്ങനെ കിടക്കുകയാണ്, അത് കണ്ടുനില്‍ക്കാനാവുന്ന കാഴ്ചയായിരുന്നില്ല. ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top