Malayalam
നിര്‍മാതാക്കളുടെ വിയര്‍പ്പില്‍ സത്യസന്ധതയുള്ളത് കൊണ്ടാകാം വിജയിക്കുന്നത്; തുറന്ന് പറഞ്ഞ് ടിനി ടോം
നിര്‍മാതാക്കളുടെ വിയര്‍പ്പില്‍ സത്യസന്ധതയുള്ളത് കൊണ്ടാകാം വിജയിക്കുന്നത്; തുറന്ന് പറഞ്ഞ് ടിനി ടോം
മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ടിനി ടോം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റിലീസായ പാപ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ടിനി ടോം ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.
ഒരു സിനിമ വിജയിക്കണമെങ്കില്‍ അതില്‍ എന്തെങ്കിലും ഒരു നന്മ ഉണ്ടാകും. അതില്‍ പങ്കെടുത്ത ആളുകളുടെ പ്രവര്‍ത്തികള്‍ ആയിരിക്കാം. സുരേഷേട്ടന്‍ ആണ് ചിത്രത്തിലെ നായകന്‍. അദ്ദേഹത്തിന്റെ നന്മ ആയിരിക്കാം ഈ സിനിമ ഒരു നെഗറ്റീവ് റിവ്യൂസ് പോലും ഇല്ലാതെ ഇത്രയും വിജയിക്കാന്‍ കാരണം.
നല്ല കാര്യങ്ങള്‍ ചെയ്തത് കൊണ്ടാകും ചിത്രത്തില്‍ അഭിനയിക്കാന്‍ മറ്റുള്ളവര്‍ക്കും സാധിച്ചത്. ജോഷി സാര്‍ എന്ന ഡയറക്ടറില്‍ ഒരു സത്യം ഉണ്ടായത് കൊണ്ടായിരിക്കും ആ പടം ഹിറ്റാകാന്‍ കാരണം.
ഇതിന്റെ നിര്‍മാതാക്കളുടെ വിയര്‍പ്പില്‍ സത്യസന്ധതയുള്ളത് കൊണ്ടാകാം വിജയിക്കുന്നത്. കുറേ നന്മയുള്ള ആളുകള്‍ ഒത്തുചേരുമ്‌ബോഴാണ് വിജയമുണ്ടാകുന്നത്. പരാജയപ്പെടുന്നവര്‍ ദുഷ്ടന്മാര്‍ എന്നല്ല പറയുന്നത്. പാപ്പന്റെ വിജയം മനുഷ്യരെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മ കാരണമാണ്.
