Connect with us

കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രത്തില്‍ ഞാൻ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ ? ; ഗോകുൽ സുരേഷ് പറയുന്നു !

Actor

കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രത്തില്‍ ഞാൻ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ ? ; ഗോകുൽ സുരേഷ് പറയുന്നു !

കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രത്തില്‍ ഞാൻ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ ? ; ഗോകുൽ സുരേഷ് പറയുന്നു !

അച്ഛന്റെ പിന്നാലെ സിനിമയിലെത്തിയ താരമാണ് ഗോകുൽ സുരേഷ്.ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളാണ് സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും. ഇരുവരും ഒന്നിച്ച് അഭിനയിച്ച പാപ്പന്‍ ജൂലൈ 29 ന് തിയറ്ററുകളിൽ എത്തിയത് . അച്ഛനും മകനും ഒന്നിക്കുന്ന ചിത്രം രണ്ടും കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് .

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന സായാഹ്ന വാര്‍ത്തകളാണ് ഒടുവിലായി ഗോകുലിന്റെ പുറത്തിറങ്ങിയ ചിത്രം .ഇപ്പോഴിതാ സായാഹ്ന വാര്‍ത്തകള്‍ ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെ ബന്ധപ്പെടുത്തി പൊളിറ്റിക്കല്‍ സറ്റയര്‍ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തനിക്ക് പൊതുവെ പൊളിറ്റിക്കല്‍ സറ്റയര്‍ ഇഷ്ടമാണെന്നും സിനിമ കണ്ട് കഴിഞ്ഞാല്‍ ആരെയാണ് ഇതില്‍ വിമര്‍ശിക്കുന്നതെന്ന് മനസിലാകുമെന്നും, താന്‍ വരുന്നത് എവിടെ നിന്ന് ആണെന്നൊക്കെ എല്ലാവര്‍ക്കും അറിയാമല്ലോ അത് വെച്ച് നോക്കുമ്പോള്‍ ഇത് ചെയ്യില്ല എന്ന് കരുതുമെന്നുമാണ് ഗോകുല്‍ പറയുന്നത്.

താന്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ എന്നും ഗോകുല്‍ സുരേഷ് കൂട്ടിച്ചേര്‍ക്കുന്നു.
‘എനിക്ക് പൊളിറ്റിക്കല്‍ സറ്റയര്‍ ഒരുപാട് ഇഷ്ടമാണ്. സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഇതില്‍ ആരെയാണ് വിമര്‍ശിക്കുന്നത് എന്ന്. ആരെ വിമര്‍ശിച്ചാലും എനിക്ക് പ്രശ്നമില്ല, ഞാന്‍ എവിടെ നിന്ന് വരുന്നു എന്നൊക്കെ വെച്ച് റിലേറ്റ് ചെയ്താല്‍ ഞാന്‍ ഇത് ചെയ്യില്ല എന്നേ എല്ലാവരും കരുതൂ.കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ,’ ഗോകുല്‍ പറയുന്നു.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന സിനിമയാണെന്ന് അച്ഛനോട്(സുരേഷ് ഗോപി) പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അച്ഛനോട് പറഞ്ഞിട്ടില്ല, ഇതില്‍ ഒന്നും അങ്ങനെ ഇടപെടാറില്ലെന്നും, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിച്ചത് എന്താണെന്ന് അച്ഛന്‍ ചോദിക്കില്ലെന്നുമാണ് ഗോകുല്‍ പറയുന്നത്.
ചെയ്യുന്ന കാര്യത്തില്‍ നേര് ഉണ്ടെങ്കില്‍ അച്ഛന്‍ അങ്ങനെ ഇടപെടാറില്ല, അച്ഛന്റെ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന കഥ എന്തിന് ചെയ്തു എന്നൊന്നും അച്ഛന്‍ ചോദിക്കില്ല,’ ഗോകുല്‍ പറയുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top