ഞാന്‍ കൂടെവിടെയില്‍ നിന്നും പിന്മാറി, ഇനി ആ ചോദ്യങ്ങൾ വേണ്ട അത് എന്നെ വേദനിപ്പിയ്ക്കുന്നു; അന്‍ഷിത പറയുന്നു !
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. അൻഷിതയാണ് സൂര്യ എന്ന ബോൾഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിബിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. സീ കേരളം ചാനലില്‍ സംപ്രേക്ഷമം ചെയ്തിരുന്ന കബനി എന്ന സീരിയലിലൂടെയാണ് അന്‍ഷിതയുടെ അഭിനയാരങ്ങേറ്റം. തുടര്‍ന്ന് തകര്‍പ്പന്‍ കോമഡി എന്ന ഷോയിലും പങ്കെടുത്തു. എന്നാല്‍ ആളുകള്‍ തിരിച്ചറിഞ്ഞതും, ഇഷ്ടപ്പെട്ടതും കൂടെവിടെ എന്ന പരമ്പരയ്ക്ക് ശേഷമാണ്. കൂടെവിടെയ്ക്ക് പുറമെ വിജയ് ടിവിയിലെ ചെല്ലമ്മ എന്ന സീരിയലിലും അന്‍ഷിത ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്
എന്നാല്‍ സൂര്യ കൈമള്‍ എന്ന കഥാപാത്രത്തില്‍ നിന്നും അന്‍ഷിത പിന്മാറുന്നതായി ഗോസിപ്പുകള്‍ വന്നിരുന്നു. വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിയ്ക്കുകയാണിപ്പോള്‍ അന്‍ഷിത .
ഞാന്‍ കൂടെവിടെയില്‍ നിന്നും പിന്മാറി’ എന്ന് തംപ്നെയില്‍ ഓടെയാണ് അന്‍ഷിത വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. വീഡിയോയുടെ ഇന്‍ട്രോയിലും,’അതെ ഞാന്‍ കൂടെവിയില് നിന്നും പിന്മാറി’ എന്ന് അന്‍ഷിത പറയുന്നുണ്ട്. എന്നാല്‍ അത് ആ വീഡിയോ പ്രേക്ഷകര്‍ തുറന്ന് വായിക്കാനുള്ള അന്‍ഷിത യുടെ ‘സൈക്കോളജിക്കല്‍ മൂവ്’ മാത്രമായിരുന്നു.
പുതിയ തമിഴ് സീരിയലില്‍ അഭിനയിക്കുന്നതിനാല്‍ അന്‍ഷിത കൂടെവിടെയില്‍ നിന്നും പിന്മാറി എന്ന ഗോസിപ്പുകള്‍ നേരത്തെ പ്രചരിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ പലരും അന്‍ഷിതയോട് മെസേജ് അയച്ചും കമന്റ് എഴുതിയും പിന്മാറിയോ എന്ന ചോദ്യം ചോദിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇനി അങ്ങനെ ചോദിക്കരുത്, ആ ചോദ്യം പോലും തന്നെ വേദനിപ്പിയ്ക്കുന്നു എന്നാണ് നടി പറയുന്നത്.
തമിഴ് സീരിയല്‍ ഏറ്റെടുത്തു എങ്കിലും കൂടെവിടെയില്‍ നിന്ന് ഞാന്‍ പിന്മാറിയിട്ടില്ല. ഞാന്‍ തന്നെ ആയിരിയ്ക്കും ഇനി അങ്ങോട്ടും സൂര്യ കൈമള്‍ ആയി എത്തുന്നത്. അധവാ കൂടെവിടെയില്‍ നിന്നും പിന്മാറിയാല്, (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) അക്കാര്യം ഞാന്‍ തന്നെ വന്ന് നിങ്ങളോട് പറയുന്നതായിരിയ്ക്കും – അന്‍ഷിത വ്യക്തമാക്കി.
