Connect with us

എനിക്ക് കുറച്ചു ഡിപ്രെഷനും, ടെൻഷനും ഉണ്ട്; കുറച്ചു ദിവസത്തേക്ക് ഒരു ബ്രെയ്ക്ക് എടുക്കുന്നു! എന്നെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ; അൻഷിയോട് ആരാധിക!

Malayalam

ഹിറ്റ് സീരിയലുകളിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായി മാറിയ നടിയാണ് അൻഷിത അഞ്ചി. കൂടെവിടെ എന്ന സീരിയലിൽ സൂര്യ മൈക്കിളിന്റെ നായികാ വേഷത്തിലൂടെയാണ് താരം ഇപ്പോൾ തിളങ്ങുന്നത്. ചെല്ലമ്മ എന്ന തമിഴ് സീരിയലിലും അൻഷിത നായികയായി തിളങ്ങുന്നുണ്ട്. സോഷ്യൽ മീഡിയയിലും അൻഷിദ സജീവമാണ്

ഇപ്പോഴിതാ ആമി എന്ന കുഞ്ഞാരാധിക താരത്തിനോടായി പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്.

കുറച്ചു ദിവസത്തേക്ക് ഒരു ബ്രെയ്ക്ക് എടുക്കുന്നു, ഇൻഷാ അള്ളാഹ് അധികം വൈകാതെ തന്നെ മടങ്ങിയെത്തും. എല്ലാവരുടെയും പിന്തുണ എനിക്ക് ഇവിടെ ആവശ്യമാണ്. കാരണം പ്ലസ് റ്റു ആണ്. ഒരുപാട് വർക്കുണ്ട്, പ്രോജക്ട്സ്, റെക്കോർഡ്സ് അങ്ങനെ നല്ല തിരക്ക് ആകും. ഫോണിൽ നോക്കി ഇരുന്നാൽ ഇതൊന്നും നടക്കില്ല അതുകൊണ്ടാണ് ബ്രെയ്ക്ക് എടുക്കാം എന്ന് കരുതിയത്. ഞാൻ എന്റെ പ്രിയപ്പെട്ടവരെ എല്ലാം ഒരുപാട് മിസ് ചെയ്യും.

എന്റെ പ്രിയപ്പെട്ടവരിൽ പ്രത്യേകിച്ചും എന്റെ രാജകുമാരി അൻഷി ഇത്തയെ. അവളുടെ സ്റ്റോറീസ്, അവളുടെ റീൽസ് ഒക്കെയും മിസ് ചെയ്യും. എന്നെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ. എനിക്ക് കുറച്ചു ഡിപ്രെഷനും, ടെൻഷനും ഉണ്ട്. എന്റെ ഇത്തയെ എനിക്ക് മിസ് ആകും ഉറപ്പാണത്- എന്നിങ്ങനെ ഒരു നീണ്ട കുറിപ്പോടെയാണ് ആമി പോസ്റ്റ് പങ്കിട്ടത്. തന്റെ പ്രിയ ആരാധികയ്ക്ക് പിന്തുണ നൽകികൊണ്ട് അൻഷിയും രംഗത്ത് വരികയുണ്ടായി.

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. പരമ്പര മാത്രമല്ല പരമ്പരയിൽ സൂര്യ ആയി എത്തിയാണ് അൻഷിത അഞ്ജി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത് . നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്.

More in Malayalam

Trending