കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു രണ്‍വീര്‍ സിംഗിനെതിരെയുള്ള ന ഗ്ന ഫോട്ടോഷൂട്ട് വന്‍ വിവാദമായി മാറിയത്. ഇപ്പോഴിതാ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) നഗ്ന ഫോട്ടോഷൂട്ടിനായി വീണ്ടും രണ്‍വീറിനെ സമീപിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ പ്രചാരം നേടിയ ഫോട്ടോഷൂട്ട് പേപ്പര്‍ മാഗസിനില്‍ ഞങ്ങള്‍ കണ്ടു. നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയും അത്തരമൊരു ഫോട്ടോഷൂട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മൃഗങ്ങളോടുള്ള അനുകമ്പ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പരസ്യത്തിനാണ് ഇത്.
‘എല്ലാ മൃഗങ്ങള്‍ക്കും ഇതേ ഭാഗങ്ങളാണ്, സസ്യാഹാരിയാകൂ?’ എന്ന ടാഗ് ലൈനിലാണ് ഈ ക്യാമ്പയിന് ഒരുങ്ങുക. റഫറന്‍സിനായി പമേല ആന്‍ഡേഴ്സിന്റെ ചിത്രം ഞങ്ങള്‍ അറ്റാച്ച് ചെയ്തിട്ടുണ്ട് എന്നായിരുന്നു പെറ്റ രണ്‍വീറിന് നല്കിയ കത്തില്‍ പറയുന്നത്.
ആദ്യത്തെ ഫോട്ടോ ഷൂട്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചതോടെ നടനെതിരെ പോലീസില്‍ പരാതിയും ലഭിച്ചിരുന്നു. പരാതി ലഭിച്ചതോടെ രണ്‍വീറിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ സഹതാരങ്ങളില്‍ പലരും റണ്‍വീറിനെ പിന്തുണച്ചുകൊണ്ടാണ് രംഗത്തെത്തിയിരുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...