Malayalam
ദൃശ്യം തന്റെ സിനിമയായിരുന്നു, കൂടെ നിന്നവന്‍ ചതിച്ചതാണ് ആ സിനിമ കൈവിട്ട് പോയത്; അതിന്റെ പിന്നില്‍ ഒരുപാട് കളികള്‍ നടന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് നിര്‍മാതാവ് എസ് സി പിള്ള
ദൃശ്യം തന്റെ സിനിമയായിരുന്നു, കൂടെ നിന്നവന്‍ ചതിച്ചതാണ് ആ സിനിമ കൈവിട്ട് പോയത്; അതിന്റെ പിന്നില്‍ ഒരുപാട് കളികള്‍ നടന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് നിര്‍മാതാവ് എസ് സി പിള്ള
മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ദൃശ്യം. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ഏറെ പ്രശംസയ്ക്കാണ് വഴിതെളിച്ചത്. എന്നാല്‍ ഇപ്പോഴിതാ ദൃശ്യം തന്റെ സിനിമയായിരുന്നു, കൂടെ നിന്നവന്‍ ചതിച്ചതാണ് ആ സിനിമ കൈവിട്ട് പോകാന്‍ കാരണമയതെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് എസ് സി പിള്ള.
ശ്രീനിവാസനെ വെച്ച് താന്‍ നിര്‍മ്മിക്കാനിരുന്ന ചിത്രമാണ് ദൃശ്യമെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. ദൃശ്യം പുറത്തിറങ്ങുന്നതിന് നാല് വര്‍ഷം മുന്‍പ് താന്‍ കേട്ട കഥയാണ് അത്. അന്ന് അതിന് മൈത്രി പോലീസ് എന്നായിരുന്നു പേരിട്ടിരുന്നത്. പാസഞ്ചറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന പയ്യന്‍ അദ്ദേഹത്തിന്റെ ആദ്യ സിനിമ താന്‍ ചെയ്യണമെന്ന് പറഞ്ഞാണ് തന്റെ അടുത്ത് വരുന്നതും കഥ പറഞ്ഞതും.
അദ്ദേഹവും സുഹൃത്ത് സാബു റാമും കൂടെയാണ് തന്റെ അടുത്ത് വന്ന് കഥ പറഞ്ഞത്. അത് തനിക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ജിത്തു ജോസഫ് ആയിരുന്നു തിരക്കഥാകൃത്ത്. ശ്രീനിവാസനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും ചെയ്തു. അവസാനം താനും മാനേജരുമായി ആ സിനിമയുടെ പേരില്‍ വഴക്കാകുകയും സിനിമ തന്റെ അടുത്ത് പോകുകയുമായിരുന്നു.
അടുത്ത ദിവസം രാവിലെ മണിയന്‍ പിള്ള രാജുവാണ് വിളിച്ച് സിനിമ മറ്റൊരാള്‍ എറ്റെടുത്തുവെന്ന് തന്നോട് പറയുന്നത്. ഒറ്റ രാത്രി കൊണ്ടാണ് ആ സിനിമ തന്റെ അടുത്ത് നിന്ന് പോയതെന്നും അദ്ദേഹം പറഞ്ഞു. മാനേജര്‍ ചതിച്ചതാണ് ഇല്ലായിരുന്നുവെങ്കില്‍ താന്‍ ചെയ്യേണ്ട സിനിമയായിരുന്നു അത്.
രഞ്ജിത്തായിരുന്നു അന്ന് ആ സിനിമ ചെയ്യാന്‍ മുന്‍പോട്ട് വന്നത്. പിന്നീട് അത് മാറിയാണ് അന്റിണി പെരുമ്പാവൂര്‍ ചെയ്തത്. അതിന്റെ പിന്നില്‍ ഒരുപാട് കളികള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സുഹൃത്ത് ആയിരുന്നിട്ടും ഇന്നും അതിനെക്കുറിച്ച് രഞ്ജിത്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
