Malayalam
നെറ്റിയില്‍ സിന്ദൂരവും പൊട്ടും ചാര്‍ത്തി അതിമനോഹരിയായി അമൃത; ഷഹീദിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
നെറ്റിയില്‍ സിന്ദൂരവും പൊട്ടും ചാര്‍ത്തി അതിമനോഹരിയായി അമൃത; ഷഹീദിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ദിഖ്. അടുത്തിടെയായിരുന്നു സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്റെ വിവാഹം കഴിഞ്ഞത്. ഡോക്ടറായ അമൃത ദാസാണ് ഷഹീന്റെ ഭാര്യ. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഷഹീനും ഡോക്ടറായ അമൃതയും വിവാഹിതരായത്.
ഇപ്പോഴിതാ അമൃത പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ‘നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് അമൃത പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരുമിച്ച് ഇരിയ്ക്കുമ്‌ബോഴാണ് മനോഹരമാവുന്നത് എന്ന് പറഞ്ഞ് ഷഹീനും ചിത്രങ്ങള്‍ പങ്കുവച്ചു.
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്‌ബോഴാണ് ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ വീണ്ടും സമൂഹമാദ്ധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. നെറ്റിയില്‍ സിന്ദൂരവും പൊട്ടും ചാര്‍ത്തിയുള്ള അമൃതയുടെ ഫോട്ടോയാണ് ആരാധകര്‍ കൈയ്യടികളോടെ സ്വീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി ഇരുപത്തി രണ്ടിന് താരങ്ങളുടെ വിവാഹനിശ്ചയം നടന്നത്. മാര്‍ച്ചില്‍ വിവാഹവും നടന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത താരവിവാഹത്തിന്റെ വീഡിയോസും ചിത്രങ്ങളുമൊക്കെ ഏറെ കൊട്ടിഘോഷിച്ചാണ് സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തത്.
