Malayalam
വിവാഹ ശേഷം കുടുംബിനിയായി ജിവിക്കാനാണ് ശ്രീവിദ്യ ആഗ്രഹിച്ചത് പക്ഷേ അത് നടന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകന്‍ കെപി കുമാരന്‍
വിവാഹ ശേഷം കുടുംബിനിയായി ജിവിക്കാനാണ് ശ്രീവിദ്യ ആഗ്രഹിച്ചത് പക്ഷേ അത് നടന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകന്‍ കെപി കുമാരന്‍
നിരവധി കാഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ. താരം വിട പറഞ്ഞ് 16 വര്‍ഷം പിന്നിടുകയാണ്. ഇപ്പോഴിതാ സ്രീവിദ്യയെ കുറിച്ച് സംവിധായകന്‍ കെപി കുമാരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ശേഷം അഭിനയം നിര്‍ത്തിയ ശ്രീവിദ്യ ഭര്‍ത്താവായ ജോര്‍ജിന്റെ നിര്‍ബന്ധ പ്രകാരമാണ് തേന്‍തുള്ളി എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നത്.
ലോക്കേഷനില്‍ എത്തിയാല്‍ സന്തോഷവതിയാകുന്ന ശ്രീവിദ്യ പക്ഷേ കുടുംബ ജീവിതത്തില്‍ അത്ര സന്തോഷവതിയായിരുന്നില്ല. താനുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന നടിയാണ്. അവരെ സിനിമയില്‍ തിരിച്ച് കൊണ്ടുവരണമെന്ന ആഗ്രഹത്തിലാണ് തേന്‍തുള്ളി എന്ന ചിത്രത്തിലേയ്ക്ക് ക്ഷണിച്ചത്.
ആ സമയത്ത് അവര്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന സമയമാണ്. വിവാഹ ശേഷം കുടുംബിനിയായി ജിവിക്കാനാണ് അവര്‍ ആഗ്രഹിച്ചതും പക്ഷേ അത് നടന്നില്ലെന്ന് പറയുന്നതാകും സത്യം. അന്‍പതിനായിരം രൂപയായിരുന്നു അന്ന് തേന്‍തുള്ളി സിനിമയ്ക്കായി പ്രെഡ്യൂസര്‍ നല്‍കിയത്.
അതില്‍ നാല്‍പതിനായിരം രൂപയാണ് റമ്യൂണറെഷനായി ശ്രീവിദ്യ വാങ്ങിയത്. പിന്നീട് ഡിസ്ട്രീബുഷന്‍കാര്‍ നല്‍കിയ പണം വെച്ചാണ് സിനിമ ചെയ്ത് തീര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് സംവിധായകനായ ജോര്‍ജ് തോമസായിരുന്നു ശ്രീവിദ്യയുടെ ഭര്‍ത്താവ്. സിനിമാ ലൊക്കേഷനില്‍ നിന്ന് കണ്ട് ഇഷ്ടപ്പെട്ട ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യ ജീവിതം വിജയിക്കാതെ പോയി. 1978 ല്‍ വിവാഹിതയായ ശ്രീവിദ്യ 1980 ല്‍ വിവാഹമോചിതയായി.
