Connect with us

രസമുള്ളതും വിചിത്ര സ്വഭാവിയുമാണ് ഈ ചിത്രം. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും; മഹാവീര്യറിനെ പ്രശംസിച്ച് എന്‍.എസ് മാധവന്‍

Malayalam

നിവിന്‍ പോളി ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ ചിത്രമായിരുന്നു മഹാവീര്യര്‍. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. വിഷയ സ്വീകരണത്തിലും അവതരണത്തിലും സമീപകാല മലയാള സിനിമയിലെ വേറിട്ട ശ്രമമായ മഹാവീര്യര്‍ എം.മുകുന്ദനെ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

സാഹിത്യത്തിനും സിനിമയ്ക്കും ഇടയില്‍ ഉണ്ടാവുന്ന പരപരാഗണം മലയാളത്തില്‍ ഒരുപാട് കാലം നടന്നിരുന്ന കാര്യമാണ്. പക്ഷേ അത് ഏറെക്കാലമായി നടന്നിരുന്നില്ല. എം. മുകുന്ദന്റെ കഥ സിനിമാരൂപത്തിലാക്കി മഹാവീര്യര്‍ അത് വീണ്ടും സാധ്യമാക്കിയിരിക്കുന്നു.

ഈ ചിത്രം കാണുക. രസമുള്ളതും വിചിത്ര സ്വഭാവിയുമാണ് ഈ ചിത്രം. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും എന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പോളി ജൂനിയര്‍ പിക്ചര്‍സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്ബു എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നു.

More in Malayalam

Trending

Recent

To Top