Malayalam
നടിയെ ആക്രമിച്ച കേസ് ഇപ്പോഴുളളത് സിബിഐ കോടതിയിലാണ്. സിബിഐ കോടതിയുടെ ചാര്‍ജ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൊടുത്തിട്ടുമില്ല. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് ആറാം തിയ്യതി മാത്രമേ വ്യക്തമാവുകയുളളൂ; അഡ്വ. ടിബി മിനി പറയുന്നു
നടിയെ ആക്രമിച്ച കേസ് ഇപ്പോഴുളളത് സിബിഐ കോടതിയിലാണ്. സിബിഐ കോടതിയുടെ ചാര്‍ജ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൊടുത്തിട്ടുമില്ല. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് ആറാം തിയ്യതി മാത്രമേ വ്യക്തമാവുകയുളളൂ; അഡ്വ. ടിബി മിനി പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് വഴിതെളിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്ന സിബിഐ സ്‌പെഷ്യല്‍ കോടതി മൂന്നില്‍ നിന്നും ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റിയത് പലരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ജഡ്ജ് കെകെ ബാലകൃഷ്ണനാണോ അതോ ഹണി എം വര്‍ഗീസ് തന്നെയാണോ കേസ് ഇനി പരിഗണിക്കുക എന്നതാണ് ചോദ്യം. നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാനിക്കുന്നത് വരെ ഹണി എം വര്‍ഗീസിന് സിബിഐ കോടതിയില്‍ തുടരാം എന്നതാണ് മുന്‍ ഉത്തരവ്.
ഇപ്പോഴിതാ ഇതേ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ടിബി മിനി. ”നടിയെ ആക്രമിച്ച കേസ് ഇപ്പോഴുളളത് സിബിഐ കോടതിയിലാണ്. സിബിഐ കോടതിയുടെ ചാര്‍ജ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൊടുത്തിട്ടുമില്ല. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് ആറാം തിയ്യതി മാത്രമേ വ്യക്തമാവുകയുളളൂ. ഇപ്പോള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ചാര്‍ജ് കൊടുത്തിട്ടില്ല. അതുകൊണ്ട് അധികാരപരിധി ഇല്ലെന്നാണ് താന്‍ മനസ്സിലാക്കുന്നത്”.
”ഹൈക്കോടതിയുടെ ഉത്തരവില്‍ പ്രത്യേകമായി അക്കാര്യം പറയുന്നില്ല. നേരത്തെയുളള ഉത്തരവില്‍ അത് പറഞ്ഞിരുന്നു. ഈ ഉത്തരവില്‍ പറയാത്തത് കൊണ്ട് തന്നെ അവരുടെ അധികാര പരിധിയില്‍ വരില്ലെന്നാണ് മനസ്സിലാക്കുന്നത്. വ്യക്തികള്‍ക്ക് എങ്ങനെയാണ് തുടരാന്‍ സാധിക്കുക. ജഡ്ജിമാര്‍ക്ക് അത്തരത്തില്‍ തുടരാന്‍ സാധിക്കില്ലല്ലോ. അവര്‍ക്ക് അവരുടെ ഇഷ്ടത്തിന് ഒരു കേസ് കൈകാര്യം ചെയ്യാന്‍ പറ്റില്ലല്ലോ”.
”നിലവില്‍ 2021ലെ ഉത്തരവുകളെല്ലാം പോയി, പുതിയ ഉത്തരവ് വരികയും പുതിയ ചാര്‍ജ് വരികയും ചെയ്തു. സിബിഐ കോടതിയിലെ ചാര്‍ജ് എന്തായാലും ആ ജഡ്ജിന് ഇല്ല. നേരത്തെയുളള ഉത്തരവില്‍ രണ്ട് കോളമാണ് ഉളളത്. ഒന്നില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാക്കുന്നതും, കേസ് തീര്‍പ്പാക്കുന്നത് വരെ എന്ന് പറഞ്ഞിട്ടാണ് അടുത്ത കോളത്തില്‍, അതുകൊണ്ട് തന്നെ സിബിഐ കോടതിയുടെ ചാര്‍ജ് കൊടുക്കുന്നു എന്ന നിലയില്‍ എഴുതിയിരിക്കുന്നത്”.
”പുതിയ ഉത്തരവില്‍ അതില്ലാത്തിടത്തോളം കാലം ഈ കോടതിക്ക് നിര്‍ബന്ധം പിടിച്ച് ഇവിടെ ഇരിക്കുന്ന ഫയല്‍ എടുത്ത് കൊണ്ട് പോകാന്‍ പറ്റുമോ എന്ന് തനിക്ക് അറിയില്ല. ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുന്നത് എങ്ങനെ ആണെന്ന് തനിക്ക് അറിയില്ല. ഇവിടെ ഒരു സംവിധാനം ഉണ്ടല്ലോ. നിയമം ഉണ്ടല്ലോ. അതനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാനാകൂ. അതിലൊരു വ്യക്തത അവര്‍ തന്നെ വാങ്ങേണ്ടതാണ്”.
”തങ്ങളെ സംബന്ധിച്ച് ഈ കേസുളളത് സിബിഐ കോടതിയിലാണ്. സിബിഐ കോടതിയുടെ ചാര്‍ജ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കൊടുത്തിട്ടില്ല. അപ്പോള്‍ സ്വാഭാവികമായും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അത് എടുക്കണം എന്നുണ്ടെങ്കില്‍ സെഷന്‍സ് കോടതിക്ക് അങ്ങനെയൊരു ചാര്‍ജ് വേണം, ഈ കേസില്‍ ഇങ്ങനെ ചെയ്യാം എന്ന്. അല്ലാതെ എങ്ങനെയാണ്. ഇത്ര ബലം പിടിച്ച് ഇത് ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല” എന്നും മിനി പറയുന്നു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.
അതേസമയം, കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ച് ഹൈക്കോടതി. ആഗസ്റ്റ് 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കും എന്നാണ് വിവരം. ഇതോടൊപ്പം അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയിട്ടില്ലെന്നും അതിജീവിത ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നതായി ഹൈക്കോടതി അറിയിച്ചത്. കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അതിജീവിത അപേക്ഷ നല്‍കിയിട്ടുണ്ട്.
