അഞ്ച് വര്‍ഷമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്, പുള്ളിയുടെ 30 ഓളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്, പബ്ലിക്ക് ആയി വന്നപ്പോള്‍ ഞാനൊക്കെ ഷോക്ക് ആയി, അഭിമുഖങ്ങളിലൊക്കെ വന്നിരുന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് നിത്യ മേനോന്
അഞ്ച് വര്‍ഷമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്, പുള്ളിയുടെ 30 ഓളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്, പബ്ലിക്ക് ആയി വന്നപ്പോള്‍ ഞാനൊക്കെ ഷോക്ക് ആയി, അഭിമുഖങ്ങളിലൊക്കെ വന്നിരുന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് നിത്യ മേനോന്
അഞ്ച് വര്‍ഷമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്, പുള്ളിയുടെ 30 ഓളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്, പബ്ലിക്ക് ആയി വന്നപ്പോള്‍ ഞാനൊക്കെ ഷോക്ക് ആയി, അഭിമുഖങ്ങളിലൊക്കെ വന്നിരുന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് നിത്യ മേനോന്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനോന്. ഇപ്പോഴിതാ തന്നെ ശല്യം ചെയ്ത ആരാധകനെ കുറിച്ച് നടി പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. ന്നെയും കുടുംബത്തെയും ഏറെ ബിദ്ധിമുട്ടിച്ച ആളായിരുന്നു അദ്ദേഹമെന്ന് നിത്യ പറയുന്നു. കേസ് കൊടുക്കാന്‍ സുഹൃത്തുക്കളൊക്കെ നിര്‍ദ്ദേശിച്ചിരുന്നുവെന്നും, എന്നാല്‍ അങ്ങനെയൊന്ന് ചെയ്തില്ലെന്നും നിത്യ പറയുന്നു. ്യ.
‘പുള്ളി പലതും പറയും. കുറെ വര്‍ഷമായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പബ്ലിക്ക് ആയി വന്നപ്പോള്‍ ഞാനൊക്കെ ഷോക്ക് ആയി. അഭിമുഖങ്ങളിലൊക്കെ വന്നിരുന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയാതെ ആയി. അവന് ഫെയ്മസ് ആയി, പരസ്യമായി പറയുന്നു എന്നൊക്കെ ഫ്രണ്ട്സ് വിളിച്ച് പറഞ്ഞു.
കുറെ വര്‍ഷമായി. അഞ്ച് വര്‍ഷമായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഞാനായത് കൊണ്ടാണ്, പ്രത്യേകിച്ച് ഒന്നും ചെയ്യാതിരുന്നത്. നിങ്ങള്‍ രസകരമായ കമന്റുകള്‍ ഇടുന്നത് പോലെയായിരുന്നില്ല ആ സംഭവം. ഞാന്‍ നല്ല ക്ഷമ ഉള്ള ആളാണ്, ഒന്നിലും ഇടപെടാന്‍ എനിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല.
എല്ലാവരും പറഞ്ഞതാണ് പോലീസ് പരാതി നല്‍കണമെന്ന്. എല്ലാവരെയും അയാള്‍ ഫോണില്‍ വിളിച്ച് കഷ്ടപ്പെടുത്തുമായിരുന്നു. വിളിച്ച് പലതും പറയുമായിരുന്നു. അമ്മയെയും അച്ഛനെയും ഒക്കെ വിളിക്കുമായിരുന്നു. അമ്മയ്ക്ക് കാന്‍സര്‍ കഴിഞ്ഞ്, നില്ക്കുന്ന സമയത്ത് പോലും അമ്മയെ വിളിച്ച് പലതും പറയുമായിരുന്നു. അവരുടെ ക്ഷമ നശിക്കുന്ന സമയമുണ്ടായിട്ടുണ്ട്. വിളിക്കുന്നത് പുള്ളി ആണെങ്കില്‍ അവഗണിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. പുള്ളിയുടെ 30 ഓളം നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റിനും ഉള്ളവരെ മുഴുവന്‍ വിളിച്ചിട്ടുണ്ട്’, നിത്യ പറയുന്നു.
ഇതോടെ, നിത്യ സൂചിപ്പിച്ച ആരാധകന് സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘ആറാട്ട് സന്തോഷ് വര്‍ക്കി’ ആണെന്ന നിഗമനത്തിലാണ് ട്രോളര്‍മാരും സോഷ്യല്‍ മീഡിയയും. ആറാട്ട് എന്ന ചിത്രം റിലീസ് ആയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന ആളായിരുന്നു സന്തോഷ് വര്‍ക്കി. മോഹന്‍ലാലിന്റെ ആരാധകനായ സന്തോഷ് വര്‍ക്കി നിത്യ മേനോന്റെയും ആരാധകനായിരുന്നു. നിത്യയെ വിവാഹം കഴിക്കാന്‍ ഇഷ്ടമുണ്ടെന്നും സന്തോഷ് വര്‍ക്കി തുറന്നു പറഞ്ഞിരുന്നു.
നിത്യയോടും കുടുംബത്തിനോടും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് താല്പര്യം ഇല്ലായിരുന്നു എന്നും സന്തോഷ് പറഞ്ഞിരുന്നു. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്ബി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു എന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫേസ് ബുക്കിലും സന്തോഷ് ഇതേ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....