Connect with us

നമുക്ക് നഷ്ടമായ തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

Malayalam

നമുക്ക് നഷ്ടമായ തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

നമുക്ക് നഷ്ടമായ തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസമായിരുന്നു ജോഷി- സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം പാപ്പന്‍ റിലീസിനെത്തിയത്. പ്രേക്ഷ ശ്രദ്ധ നേടി മുന്നേറുകയാണ് ചിത്രം. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് മാത്രം നേടിയത് 11.56 കോടിയാണ്. നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ പോലീസ് വേഷം കണാനായതിന്റെ ത്രില്ലിലാണ് പ്രേക്ഷകര്‍.

പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു.

ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാത്രമല്ല, ചിത്രത്തിലെ ഷമ്മി തിലകന്റെ വേഷവും ഏറെ പ്രശംസയ്ക്ക് വഴിതെളിച്ചിരുന്നു. കഥയില്‍ ഏറെ പ്രാധാന്യമുള്ള ഇരുട്ടന്‍ ചാക്കോയായാണ് ഷമ്മി തിലകന്‍ സ്‌ക്രീനില്‍ എത്തുന്നത്. ഇപ്പോഴിതാ അദ്ദേഹം അച്ഛനെ ഓര്‍മ്മിപ്പിച്ചുവെന്ന് പറയുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ് ഇങ്ങനെ;

‘നമുക്ക് നഷ്ടമായ തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ… പാപ്പനില്‍. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടന്‍ ഇല്ലെങ്കില്‍ കൂടി, സിനിമയില്‍ നിറഞ്ഞു നില്‍പ്പുണ്ട് ചാക്കോ. ജോഷി സര്‍ ലോഹിതദാസ് സര്‍ ടീം ഒരുക്കിയ കൗരവര്‍ എന്ന സിനിമയിലെ തിലകന്‍ ചേട്ടനെ ഇന്നും മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്.

അതുപോലെ ചാക്കോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും. തിലകന്‍ ചേട്ടനോളൊപ്പം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങള്‍ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം… മോശമാക്കില്ല…. ഭാവിയില്‍ തിലകന്‍ ചേട്ടന് മുകളില്‍ നില്‍ക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സര്‍ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോള്‍ ഷമ്മി തിലകന്റെ ഇരുട്ടന്‍ ചാക്കോയും….’

More in Malayalam

Trending