‘ഞാനീ രാജ്യത്തെ ആത്മാര്ത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം’; ബോയിക്കോട്ട് ക്യാമ്പെയിനുകളില് താന് ദുഃഖിതനാണെന്ന് ആമിര് ഖാന്

ബോളിവുഡില് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്ക്ക് പ്രിയങ്കരനായ താരമാണ് ആമിര് ഖാന്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആമിര് ഖാന് നായകനായ ലാല് സിങ് ഛദ്ദ എന്ന ചിത്രത്തിനെതിരെ ട്വിറ്ററില് ബോയ്കോട്ട് ലാല് സിങ് ഛദ്ദ എന്ന ഹാഷ് ടാഗ് ക്യാമ്പെയിന് ഉയര്ന്നിരിക്കുകയാണ്.
എന്നാല് ഇപ്പോഴിതാ തന്റെ ചിത്രം ബഹിഷ്കരിക്കരുത് എന്ന അഭ്യര്ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ആമിര് ഖാന്. ബോയ്കോട്ട് ബോളിവുഡ്, ബോയ്കോട്ട് ലാല് സിങ് ഛദ്ദ, ബോയ്കോട്ട് ആമിര് ഖാന് തുടങ്ങിയ ക്യാമ്പെയിനുകളില് താന് ദുഃഖിതനാണെന്ന് ആമിര് പറഞ്ഞു. മുംബൈയില് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ആമിറിന്റെ പ്രതികരണം.
ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് താനെന്നുള്ള തരത്തില് ചിലര് വിശ്വസിക്കുന്നതില് ദുഃഖമുണ്ടെന്നും അതൊരിക്കലും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ‘ഞാനീ രാജ്യത്തെ ആത്മാര്ത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം.’ എന്നും മിര് പറഞ്ഞു.
ഇതിനു മുമ്പും ലാല് സിങ് ഛദ്ദയ്ക്കുനേരെ ബഹിഷ്കരണാഹ്വാനം വന്നിട്ടുണ്ട്. 2015ലെ ഒരു ഭിമുഖത്തില് നമ്മുടെ രാജ്യം വളരെ സഹിഷ്ണുതയുള്ളതാണെങ്കിലും ചിലര് വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആമിര് പറഞ്ഞിരുന്നു.
കുട്ടികളുടെ ഭാവിയോര്ത്ത് ഇന്ത്യവിടാന് ആലോചിക്കുന്നതായി ആമിറിന്റെ മുന്ഭാര്യ പറഞ്ഞതും അന്ന് വാര്ത്തകളില് ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആമിറിന്റെ ചിത്രങ്ങള്ക്കെതിരെ സ്ഥിരമായി ബോയിക്കോട്ട് ആഹ്വാനങ്ങള് വരുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...