Connect with us

സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കു; ദിലീപിനു വേണ്ടി കളത്തിലിറങ്ങി അവർ ; പത്മസരോവരത്തിന് മുൻപിലെ ആ കാഴ്ച ഞെട്ടിച്ചു !

News

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി നടന്‍ ദിലീപിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ ജന്‍മനാടായ ആലുവയിലെങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഫോര്‍ റൈറ്റ്സ് ഓഫ് ദിലീപ് എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ പേരിലാണ് ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്.

ദിലീപിന്റെ വീടിന് മുന്നിലും ഐക്യദാര്‍ഢ്യ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കു എന്ന് ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ എഴുതിയിട്ടുമുണ്ട്. ദിലീപിനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ അംഗമാകാന്‍ രണ്ട് ഫോണ്‍ നമ്പറും ഈ ഫ്‌ളക്‌സുകളില്‍ കൊടുത്തിട്ടുണ്ട്.

ആരാണ് ഈ സോഷ്യല്‍ മീഡിയാ കൂട്ടായ്മക്ക് പിന്നിലെന്ന് വ്യക്തമല്ല. ദിലീപിന്റെ ഫാന്‍സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ടവര്‍ ആണോ ഇത് ഉയര്‍ത്തിയതെന്നും വ്യക്തമല്ല.നടിയെ അക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ അപാകതയുണ്ടന്ന് ചൂണ്ടിക്കാട്ടി അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഈ മാസം 17 ന് പരിഗണിക്കാനിരിക്കുകയാണ്. തുടരന്വേഷണം നടത്തി സമര്‍പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

:നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് എട്ടാം പ്രതി ദിലീപ്. കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് വിചാരണ വിചാരണയ്ക്ക് പരിഗണിക്കരുതെന്ന ഉൾപ്പെടെയുള്ള വാദങ്ങൾ ഉയർത്തിക്കൊണ്ടാണ് നടന്റെ ഹർജി. എന്നാൽ പുതിയ ഹർജി നടന് തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. തുടരന്വേഷണ റിപ്പോർട്ടിൽ കൂടുതൽ വകുപ്പുകൾ നടനെതിരെ ചുമത്തിയിരുന്നു. കേസന്വേഷണത്തിൽ ദിലീപിനെതിരെ നിർണായക തെളിവുകൾ പലതും കണ്ടെത്താൻ സാധിച്ചത് തുടരന്വേഷണത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈയ്യിൽ ഉണ്ടെന്നും അവ ഒളിപ്പിച്ചിരിക്കാനാണ് സാധ്യത എന്നുമാണ് കുറ്റപത്രത്തിൽ അന്വേഷണ സംഘം പറയുന്നത്. മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ദിലീപിന്റേയും ബന്ധുക്കളുടേയും ഫോണുകളിൽ നിന്നും സുപ്രധാനമായ പല വിവരങ്ങളും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള നോട്ട് ഉൾപ്പെടെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഇത്തരത്തിൽ തുടരന്വേഷണത്തിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. അതിനിടയിലാണ് തുടരന്വേഷണ റിപ്പോർട്ട് വിചാരണയ്ക്ക് പരിഗണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് കോടതിയെ സമീപിച്ചത്. മാത്രമല്ല കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വിസ്തരിക്കരുതെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദിലീപിന്റെ ഭാര്യ കാവ്യ, മുൻ ഭാര്യ മഞ്ജു വാര്യർ, നടൻ സിദ്ധിഖ് തുടങ്ങിയവർ ഉൾപ്പെടെ 112 സാക്ഷികളാണ് പുതിയ കുറ്റപത്രത്തിൽ ഉള്ളത്. ഇവരിൽ കാവ്യ അടക്കം ഉള്ളവരെ നേരത്തേ വിസ്തരിച്ചിട്ടുണ്ട്. ഇവരെ വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ വിചാരണ നീണ്ടുപോകാൻ കാരണമാകുമെന്നാണ് ദിലീപിന്റെ വാദം.

More in News

Trending

Recent

To Top