Connect with us

ഞാന്‍ ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ നാടകീയത സൃഷ്ടിച്ച് അതു പ്രഖ്യാപിക്കില്ല; വാര്‍ത്തകള്‍ക്ക് പിന്നാലെ മറുപടിയുമായി ഗായകന്‍ അദ്‌നാന്‍ സമി

Malayalam

ലോകമെമ്പാടും നിരവധി ആരാധകരുള്ള ഗായകനാണ് അദ്‌നാന്‍ സമി. സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായ താരം അടുത്തിടെ തന്റെ സമൂഹമാധ്യമങ്ങളിലെ ഒരു പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം നീക്കം ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ‘അല്‍വിദ’ എന്നെഴുതിയിരിക്കുന്ന 5 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമാണ് ഉണ്ടായിരുന്നത്.

‘വിട’ എന്നാണ് അല്‍വിദയുടെ അര്‍ഥം. ഇത് കണ്ട ശേഷം ആരാധകര്‍ വലിയ ആശങ്കയിലായിരുന്നു. താരം കടുംകൈ എന്തെങ്കിലും ചെയ്യാന്‍ പോകുകയാണോ. ബുദ്ധി മോശമൊന്നും കാണിക്കരുത് എന്നു തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ അദ്‌നാന്‍.

‘ഞാന്‍ ആത്മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അല്‍വിദ എന്ന് വെറുതേ ടൈപ്പ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ഇടുമായിരുന്നു. അല്‍വിദ എന്നെഴുതിയ മനോഹരമായൊരു ലോഗോ ഉണ്ടാക്കി അതു പോസ്റ്റ് ചെയ്ത് സമയം കളയില്ല. അങ്ങനെയൊരു ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ നാടകീയത സൃഷ്ടിച്ച് അതു പ്രഖ്യാപിക്കുകയുമില്ല’, എന്നും അദ്‌നാന്‍ സമി പറഞ്ഞു.

മുന്‍പ് പലതവണ സമൂഹമാധ്യമലോകത്ത് അദ്‌നാന്‍ സമി ചര്‍ച്ചയായിട്ടുണ്ട്. പാക്ക് വംശജനാണെങ്കിലും 2016 മുതല്‍ സമി ഇന്ത്യന്‍ പൗരനാണ്. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനില്‍ ജനിച്ച സമി, 2015 ലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്.

തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ പൗരത്വം ലഭിച്ചു. സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതിനോടുള്ള വിയോജിപ്പുകള്‍ പലപ്പോഴും ട്രോളുകളും വിമര്‍ശനങ്ങളുമായി പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞവര്‍ഷം രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

More in Malayalam

Trending