Connect with us

അടിമ ഗോപിയുടെ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു സോഷ്യല്‍ ക്രൈം ആണ്, സുരേഷേട്ടന്‍ എന്ന നെന്മ മരത്തെ കുറിച്ച് ക്ലാസ് എടുത്ത ഒരു യുക്തിവാദി ഉണ്ടായിരുന്നു അവനൊക്കെ എവിടാണോ എന്തോ; സുരേഷ് ഗോപിക്കെതിരെ രശ്മി ആര്‍ നായര്‍

Malayalam

സുരേഷ് ഗോപിക്കെതിരെ മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആര്‍ നായര്‍. കഴിഞ്ഞ ദിവസം, താന്‍ ഒരു പോലീസ് ഓഫീസര്‍ ആയിരുന്നെങ്കില്‍ ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ച പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ’ എന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെയാണ് രശ്മി രംഗത്തെത്തിയിരിക്കുന്നത്.

കുറിപ്പിങ്ങനെ,

‘ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ശബരിമല സമര യോദ്ധാക്കളെ ഉപദ്രവിച്ച ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ’ സുരേഷ് ഗോപി

ഞാന്‍ ഒരു ഐ.പി.എസു കാരനായിരുന്നുവെങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ’ സുരേഷ് ഗോപി.

ഇനി ആകാശം ഇടിഞ്ഞു വീഴുന്നത്ര മികച്ച സിനിമ ആണെങ്കിലും അടിമ ഗോപിയുടെ പടം കാശുമുടക്കി കാണില്ല എന്ന് പറഞ്ഞപ്പോള്‍ സുരേഷേട്ടന്‍ എന്ന നെന്മ മരത്തെ കുറിച്ച് ക്ലാസ് എടുത്ത ഒരു യുക്തിവാദി ഉണ്ടായിരുന്നു അവനൊക്കെ എവിടാണോ എന്തോ. അടിമ ഗോപിയുടെ സിനിമയ്ക്ക് ടിക്കറ്റെടുക്കുക എന്നത് ഒരു സോഷ്യല്‍ ക്രൈം ആണ് എന്നായിരുന്നു രശ്മി കുറിച്ചത്.

‘ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപെട്ടു അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചവരെ ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ല. താന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നു എങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ.

താന്‍ ഒരു ഐ പി എസുകാരനായിരുന്നു എങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നു’. അവരാരും ഒരു കല്ലെറിയുകയോ കുപ്പി കഷ്ണം എടുത്ത് എറിയുകയോ എന്തെങ്കിലും ദ്രോഹത്തിനോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കില്‍ ശരണമന്ത്രം ഓതി നടന്നവരെ ആണ് ഉപദ്രവിച്ചിരിക്കുന്നത്. ഗാന്ധിയന്‍ മോഡലിലായിരുന്നു ശബരിമലയിലെ അവരുടെ സമരം. സുരേഷ് ഗോപി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending