Malayalam
മണിയുടെ ജീവിതം ഇങ്ങനെ തകടിം മറിയാന്‍ കാരണം ആ മണ്ണിന്റെ പ്രത്യേകതയാണ്. ചാലക്കുടിയെന്ന് പറയുന്നത് കലാകാരനെ വളര്‍ത്തും. വളരുന്ന കലാകാരന്‍ കലയെ മറന്ന് ജീവിക്കുമ്പോള്‍ അതേ കല തന്നെ അവരെ കൊല്ലും; മണിയെ സംബന്ധിച്ച് മദ്യം തന്നെയാണ് മണിയുടെ മരണത്തിന് കാരണം; തുറന്ന് പറഞ്ഞ് നിര്‍മാതാവ് കെജി മേനോന്‍
മണിയുടെ ജീവിതം ഇങ്ങനെ തകടിം മറിയാന്‍ കാരണം ആ മണ്ണിന്റെ പ്രത്യേകതയാണ്. ചാലക്കുടിയെന്ന് പറയുന്നത് കലാകാരനെ വളര്‍ത്തും. വളരുന്ന കലാകാരന്‍ കലയെ മറന്ന് ജീവിക്കുമ്പോള്‍ അതേ കല തന്നെ അവരെ കൊല്ലും; മണിയെ സംബന്ധിച്ച് മദ്യം തന്നെയാണ് മണിയുടെ മരണത്തിന് കാരണം; തുറന്ന് പറഞ്ഞ് നിര്‍മാതാവ് കെജി മേനോന്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്.
താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.
ഇന്നും ആ മരണം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ആ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ മണിയെ കുറിച്ചും ദിലീപിനെ കുറിച്ചും നിര്‍മാതാവ് കെജി മേനോന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മണിയുടെ വീട്ടില്‍ താന്‍ പോയിട്ടുണ്ട്. നല്ല സ്വീകരണം ആയിരുന്നു. ഒരുപാട് സ്ഥിലങ്ങള്‍ കൊണ്ട് കാണിച്ചിരുന്നു. എല്ലാം എന്റെ അച്ഛന്‍ ജോലി ചെയ്ത സ്ഥലമാണ്. ഇവിടെയൊക്കെ ഞാന്‍ അച്ഛന്റെ ശമ്പളം വാങ്ങിക്കാന്‍ വന്ന് നിന്നിട്ടുണ്ട്. അച്ഛന്‍ കഞ്ഞികുടിക്കുമ്പോള്‍ കഞ്ഞി കുടിക്കാന്‍ വന്ന് നിന്നിട്ടുണ്ട്. അതുകൊണ്ട് ദൈവം സഹായിച്ച് ഇതെല്ലാം വാങ്ങാന്‍ തനിക്ക് സാധിച്ചുവെന്ന് അന്ന് പറഞ്ഞിരുന്നു. അങ്ങനെ അവിടെ നിന്ന് മണിയുടെ കൂടെയുള്ള കുറച്ച് ആള്‍ക്കാരുമായി അടുത്ത ബന്ധമായി. പിന്നീട് ചാലക്കുടിയിലെപ്പോള്‍ എത്തിയാലും അറിയാം എന്നൊരു അവസ്ഥയെത്തി.
പുള്ളയും ജീവിതം കൈവിട്ടുപോയ വ്യക്തിയാണ്. മണിയുടെ ജീവിതം ഇങ്ങനെ തകടിം മറിയാന്‍ കാരണം ആ മണ്ണിന്റെ പ്രത്യേകതയാണ്. ചാലക്കുടിയെന്ന് പറയുന്നത് കലാകാരനെ വളര്‍ത്തും. വളരുന്ന കലാകാരന്‍ കലയെ മറന്ന് ജീവിക്കുമ്പോള്‍ അതേ കല തന്നെ അവരെ കൊല്ലും. അത് തന്നെയാണ് ലോഹിത ദാസിനും സംഭവിച്ചത്. മണിയെ സംബന്ധിച്ച് മദ്യം തന്നെയാണ് മണിയുടെ മരണത്തിന് കാരണം. അതിനു മുന്നേ നേടാവുന്ന ശാപങ്ങളെല്ലാം നേടി.
ശാപങ്ങളെന്നുവെച്ചാല്‍.., മണിയുടെ വളര്‍ച്ചയില്‍ മണിയുടെ ചില സുഹൃത്തുക്കള്‍ക്ക് അസൂയ ഉണ്ടാകുകയും തമ്മില്‍ തല്ല് വഴക്ക് ഇവയൊക്കെ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. അതൊന്നും ഇല്ലെന്ന് ആരൊക്കെ പറഞ്ഞാലും അവിടെ ചെന്ന് തിരക്കിയാല്‍ അവര്‍ പറയും. ലിവര്‍സിറോസിസ് ഉള്ള ഒരാളോട് കുടിക്കരുതെന്ന് പറഞ്ഞിട്ട് അത് അനുസരിക്കാതിരുന്നാള്‍ കരള്‍ പൊട്ടില്ലേ..എത്രയോ ആള്‍ക്കാര് കുടിക്കുന്നുണ്ട് അവരാരും മരിക്കുന്നില്ലല്ലോ.
തിലകന്‍ എന്താമാത്രം കുടുക്കുമായിരുന്നു. ഹാര്‍ട്ട് അറ്റാക്ക് വന്നിട്ട് ഒറ്റയ്ക്ക് കാര്‍ ഓടിച്ച് ആശുപത്രിയില്‍ പോയ ആളാണ് തിലകന്‍. കലാഭവന്‍ മണി ചെയ്തതെല്ലാം പബ്ലിസിറ്റിയ്ക്ക് വേണ്ടിയായിരുന്നു. ചെയ്യുന്ന കാര്യങ്ങള്‍ ഫോട്ടോ എടുക്കുകയും ഫോട്ടോ എടുത്ത സമയം കഴിഞ്ഞാല്‍ തിരിച്ചു താ എന്നു പറയുമ്പോലെ ആയിരുന്നു കാര്യങ്ങള്‍. എന്നു കരുതി മണി അതെല്ലാം തിരിച്ചു വാങ്ങി എന്നല്ല താന്‍ പറയുന്നതെന്നും കെജി മേനോന്‍ പറയുന്നു.
അതേസമയം, ദിലിപ് ജിവീതത്തില്‍ നേരിടുന്ന ഇത്തരം പ്രതിസന്ധികള്‍ അദ്ദേഹത്തിന്‌റെ ജാതകഫലത്തിലെ വിധിയാണെന്നും കെജി മേനോന്‍ പറയുന്നു. ഈ വിധി അദ്ദേഹം അനുഭവിച്ചേ തീരു. കൂടെയുള്ള ഒരുപാട് ആളുകള്‍ ചിരിച്ചു കൊണ്ട് പറ്റിക്കുകയാണ്. ദിലീപിന്റെ കയ്യില്‍ സമ്പത്ത് ഉണ്ടെന്ന് മനസ്സിലാക്കി കൂടെ നില്‍ക്കുന്നവരാണ് പറ്റിക്കുന്നത്. അതല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതെല്ലാം സമയ ദോഷം കൊണ്ട് സംഭവിക്കുന്നതാണ്. ഏതായാലും ഇതില്‍ നിന്നെല്ലാം അദ്ദേഹം ഊരിപ്പോരും.
വലിയ ഈശ്വര വിശ്വാസിയാണ് അദ്ദേഹമെന്നും മേനോന്‍ അഭിപ്രായപ്പെടുന്നു. ഒരുപാട് നിര്‍മ്മാതാക്കളുടേയും സംവിധായകന്‍മാരുടേയും ശാപം ദിലീപിനുണ്ട്. തലശ്ശേരി ബഷീറിനെ അതായത് ലിബര്‍ട്ടി ബഷീറിനെ സിനിമയില്‍ ഒന്നും അല്ലാതെ ആക്കിയത് ദിലീപല്ലേ. തുളസീദാസൊക്കെ എത്ര ശപിച്ചിട്ടുണ്ട്. സമയ ദോഷം എന്ന് ഞാന്‍ പറഞ്ഞെങ്കിലും ചില ബുദ്ധിമുട്ടുകള്‍ പുള്ളി വിലയ്ക്ക് വാങ്ങിച്ചതാണ്. ചിലരെ ഒഴിവാക്കി വിടേണ്ടതായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
