Connect with us

വധഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് നല്‍കി മുംബൈ പൊലീസ്

Malayalam

വധഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് നല്‍കി മുംബൈ പൊലീസ്

വധഭീഷണിയ്ക്ക് പിന്നാലെ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് നല്‍കി മുംബൈ പൊലീസ്

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സ്വയരക്ഷക്കായി തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് അനുവദിച്ച് നല്‍കി മുംബൈ പൊലീസ്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. നടന് അജ്ഞാതരില്‍ നിന്ന് വധ ഭീഷണിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സല്‍മാന്‍ തോക്കിനുള്ള അപേഷ നല്‍കിയത്.

വധ ഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ ജൂലൈ 22ന് പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കാണുകയും ലൈസന്‍സിന് അപേക്ഷിക്കുകയും ആയിരുന്നു. അപേക്ഷക്ക് പിന്നാലെ സല്‍മാന്‍ താമസിക്കുന്ന സോണ്‍ 9ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തോക്ക് ലൈസന്‍സ് അനുവദിക്കുകയുമായിരുന്നു.

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നത്.സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേ അക്രമികള്‍ അദ്ദേഹത്തിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തില്‍ നിന്ന് 24 വെടിയുണ്ടകളാണ് കണ്ടെടുത്തത്. മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്നായിരുന്നു സല്‍മാന്‍ ഖാന് നേരെ ഉയര്‍ന്ന ഭീഷണി.

അതേസമയം, ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തിലാണ് സല്‍മാന്‍ നിലവില്‍ അഭിനയിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്!ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. ചിരഞ്ജീവിയും സല്‍മാനും ഗോഡ്ഫാദറില്‍ ഒന്നിച്ച് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

More in Malayalam

Trending

Recent

To Top