Connect with us

ഞാന്‍ കാരണം എന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു, താന്‍ ഈ കരയുന്നത് കണ്ടാല്‍ വേറൊരു നാടകമാണെന്ന് തോന്നും,ഇനി ഒരിക്കലും മൂഡൗട്ടായി ഇരിക്കില്ലെന്ന് ദിൽഷ, ഒടുക്കം ആ തീരുമാനവും

Malayalam

ഞാന്‍ കാരണം എന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു, താന്‍ ഈ കരയുന്നത് കണ്ടാല്‍ വേറൊരു നാടകമാണെന്ന് തോന്നും,ഇനി ഒരിക്കലും മൂഡൗട്ടായി ഇരിക്കില്ലെന്ന് ദിൽഷ, ഒടുക്കം ആ തീരുമാനവും

ഞാന്‍ കാരണം എന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു, താന്‍ ഈ കരയുന്നത് കണ്ടാല്‍ വേറൊരു നാടകമാണെന്ന് തോന്നും,ഇനി ഒരിക്കലും മൂഡൗട്ടായി ഇരിക്കില്ലെന്ന് ദിൽഷ, ഒടുക്കം ആ തീരുമാനവും

മലയാളം ബിഗ് ബോസ് നാലാം സീസണില്‍ ഷോ പുരോഗമിക്കവെ വലിയ മാറ്റത്തിന് വിധേയരായ മത്സരാര്‍ഥികളോടൊപ്പം കളിച്ച് പരിപാടിയിൽ ആദ്യ ടൈറ്റിൽ ലേഡി വിന്നറായ താരമാണ് ദിൽഷ പ്രസന്നൻ. ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ ദിൽഷയെ കാത്തിരുന്നത് വലിയ സൈബർ ആക്രമണങ്ങളായിരുന്നു.

ഡോക്ടർ റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണ് ദിൽഷ ഒന്നാം സമ്മാനം നേടിയത് എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച അരങ്ങേറിയത്. മത്സരത്തിൽ വിജയി ആയി വന്നതിന് പിന്നാലെ ദിൽഷ റോബിനെ ചെന്നുകണ്ട് ട്രോഫി ഒക്കെ കൊടുത്തത് വലിയ ചർച്ചയായിരുന്നുവെങ്കിലും പിന്നീട് രംഗം വഷളാവുകയായിരുന്നു. റോബിനുമായി ഒരു ബന്ധമില്ലെന്ന് പറഞ്ഞ് ദിൽഷ രംഗത്തെത്തുകയും ദിൽഷ പോയാൽ തനിക്ക് കുഴപ്പമില്ലെന്ന് റോബിൻ പറയുകയും ഒക്കെ ചെയ്തു. ഇരുവരും തമ്മിലെ സൗഹൃദത്തിന് വിള്ളൽ വീഴുകയും ഇത് ആരാധകർ ഏറ്റെടുക്കുകയുമായിരുന്നു.

ഇപ്പോള്‍ ഇതാ ആദ്യമായി എല്ലാകാര്യത്തിലും ദില്‍ഷ മനസ്സു തുറന്നിരിക്കുകയാണ്.

ഒരിക്കലും താന്‍ അര്‍ഹിക്കാത്ത തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നതെന്ന് ദില്‍ഷ പറയുന്നു. താന്‍ മാത്രമല്ല, അച്ഛനും, അമ്മയും സഹോദരങ്ങളുമൊക്കെയാണ് അത്തരം ആക്രമണങ്ങള്‍ നേരിടുന്നതെന്നും താരം പറഞ്ഞു. മറുപടി ഇതിനോടകം വൈറലായിരിക്കുകയാണ്.

എന്റെ ചേച്ചിയും വീട്ടുകാരുമൊക്കെ വലിയ ഡീഗ്രേഡിങാണ് നേരിടേണ്ടി വരുന്നത്. ഞാന്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അനുഭവിച്ചത്. എന്റെ ഫാമിലി, അവര്‍ എപ്പോഴും എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ദില്‍ഷ പറയുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞത്. വളരെ വികാരാധീനയായിട്ടായിരുന്നു സംസാരിച്ചത്. താന്‍ വളരെ ഇമോഷണലും സെന്‍സിറ്റീവുമാണെന്ന് ദില്‍ഷ പറയുന്നു. ഞാന്‍ കാരണം എന്റെ അച്ഛനും അമ്മയും സഹോദരങ്ങളും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായി തോന്നിയിട്ടുണ്ടെന്നും ദില്‍ഷ പറയുന്നു.

താന്‍ ഈ കരയുന്നത് കണ്ടാല്‍ ആളുകള്‍ക്കും ഹേറ്റേഴ്‌സിനുമെല്ലാം തന്റെ വേറൊരു നാടകമാണെന്ന് തോന്നും. അമ്മ എന്റെ റോള്‍ മോഡലാണ്. നമ്മള്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ എന്ത് തന്നെ വന്നാലും നമ്മള്‍ ഇവിടെ നിന്ന് അനുഭവിച്ചേ പോകൂ. നമ്മളുടെ ഭാഗത്ത് ശരിയുണ്ടെങ്കില്‍, ഇന്ന് നമ്മളെ എതിര്‍ക്കുന്നവരുടെ മുന്നില്‍ പോലും നമ്മുടെ ശരികളെ കാലം തെളിയിക്കും. ഒരുപാട് പ്രശ്‌നങ്ങള്‍ ഞാന്‍ ഫേസ് ചെയ്തു. അച്ഛനും അമ്മയും സഹോദരങ്ങളൊക്കെ ആ സമയത്ത് കൂടെ നിന്നു. സൂരജും, എന്റെ ചേട്ടനും കൂടെ നിന്ന് സഹായിച്ചു. ഇവരോടാണ് നന്ദി പറയേണ്ടത്. ഇതുപോലൊരു ഹേറ്റ് ഞാന്‍ ഫേസ് ചെയ്യേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ദില്‍ഷ വ്യക്തമാക്കി.

ഒരുപാട് പ്രതീക്ഷയുമായി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ വ്യക്തിയാണ് ഞാന്‍. ഇത്രയും ഹേറ്റ് ഞാന്‍ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ നിരാശയുണ്ട്. പക്ഷേ എന്നാല്‍ എന്നോട് വിശ്വാസം എനിക്കുണ്ട്. കാരണം ഇത്രയും വലിയ ഫാമിലി എന്നെ സപ്പോര്‍ട്ട് ചെയ്യാനായി കൂടെയുണ്ട്. അതുകൊണ്ട് ഈ പറയുന്നതൊന്നും ആലോചിച്ച് ഞാന്‍ സങ്കടപ്പെടാറില്ല. കാരണം ബാക്കി ഉള്ളവരൊന്നുമല്ലല്ലോ, എന്റെ കൂടെ എന്റെ ഫാമിലി ഉണ്ടല്ലോ? ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരും എന്റെ ഫാമിലിയാണെന്ന് ദില്‍ഷ പറഞ്ഞു.

ഇനി ഒരിക്കലും മൂഡൗട്ടായി ഇരിക്കില്ല. തീര്‍ച്ചയായും ഡാന്‍സൊക്കെയായി താന്‍ തിരിച്ചുവരുമെന്ന് ദില്‍ഷ വ്യക്തമാക്കി. സ്‌ട്രോംഗായിട്ട് തിരിച്ചുവരും, ഇപ്പോഴും സ്‌ട്രോംഗ് തന്നെയാണെന്നും ദില്‍ഷ വ്യക്തമാക്കി. സൂരജിനോട് തനിക്ക് സോറി പറയാനുണ്ട്. ഞാന്‍ കാരണം ഒരുപാട് സൂരജിന് ഡീഗ്രേഡിങുണ്ടായി. സൂരജിന്റെയും എന്റെയും പേര് വെച്ച് കുറേ വീഡിയോകള്‍ ഇറങ്ങുകയുണ്ടായി. സൂരജിന് കുറേ ഫോളോവേഴ്‌സൊക്കെ കിട്ടിയിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ അവന് ഡിഗ്രോഡിങ് കിട്ടിയതില്‍ ഞാനും കാരണമായിട്ടുണ്ട്. അതില്‍ വിഷമമുണ്ടെന്നും ദില്‍ഷ വ്യക്തമാക്കി.

സൂരജ് എന്നെ ഒരുപാട് ഹെല്‍പ്പ് ചെയ്തു. വോട്ടിംഗിന്റെ കാര്യത്തിലും, നിങ്ങളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതിലുമെല്ലാം സൂരജ് സഹായം ചെയ്തിരുന്നു. സൂരജ് ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. അവനെ തളര്‍ത്താന്‍ ഒരിക്കലും സാധിക്കില്ല. അവന്‍ അതുകൊണ്ട് ഇതൊന്നും മതിയാക്കി പോയിട്ടില്ലെന്നും ദില്‍ഷ പറഞ്ഞു. അതേസമയം തന്നോട് സോറി പറയേണ്ടെന്ന് സൂരജ് പറഞ്ഞു. ദില്‍ഷ അനുഭവിച്ച കാര്യങ്ങള്‍ തനിക്കറിയാം, ചിലര്‍ എന്തൊക്കെയോ വിചാരിച്ചു, അത് നടന്നില്ല. ഇപ്പോള്‍ നടക്കുന്ന ഡിഗ്രേഡിങ് നമ്മളെയും കുടുംബത്തെയും തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നും സൂരജ് പറഞ്ഞു.

അവര്‍ ചെയ്യാന്‍ പറ്റുന്നത് ചെയ്യട്ടെ, എത്ര വരെ പോകുമെന്ന് നമുക്ക് കാണാം. അതുകൊണ്ട് വലിയ പ്രശ്‌നമായി കാണുന്നില്ല. ആര്‍ക്കും വേണ്ടി ദില്‍ഷ ഒന്നും ചെയ്യേണ്ടതില്ല. എന്റെ അടുത്ത് പ്രത്യേകിച്ച് ദില്‍ഷ സോറി പറയേണ്ടതില്ലെന്നും സൂരജ് വ്യക്തമാക്കി. ഡീഗ്രേഡിങ് ഒന്നും കാര്യമാക്കണ്ട. പലരും നീ ഡിസര്‍വിങ് അല്ലാ എന്നൊക്കെ പറയും. ഷോ ഒക്കെ കഴിഞ്ഞില്ലേ, പോകാന്‍ പറ. ഞാന്‍ അല്ല ആര് പറഞ്ഞാലും നീ അതൊന്നും പരിഗണിക്കുക പോലും വേണ്ട. ഫസ്റ്റ് ലേഡി ബിഗ് ബോസ് വിന്നര്‍ നീ തന്നെയാണ്. ആരെന്തൊക്കെ പറഞ്ഞാലും അത് മാറില്ല. ഈ തെറിവിളിയൊക്കെ ഉണ്ടാവും. ഇനി ലൈഫലില്‍ മാത്രം നോക്കിയാല്‍ മതിയെന്നും സൂരജ് പറഞ്ഞു.

More in Malayalam

Trending

Recent

To Top