News
മറ്റൊരു സ്ഥലത്തും തനിക്ക് സന്തോഷത്തോടെ ഇരിക്കാനാവില്ല; ഒന്നിച്ച് താമസിച്ച ആ വീട് സമാന്ത വീണ്ടും വാങ്ങാൻ കാരണം?; സമാന്തയെ കുറിച്ചുള്ള ആ ഞെട്ടിക്കുന്ന റിപ്പോർട്ട്!
മറ്റൊരു സ്ഥലത്തും തനിക്ക് സന്തോഷത്തോടെ ഇരിക്കാനാവില്ല; ഒന്നിച്ച് താമസിച്ച ആ വീട് സമാന്ത വീണ്ടും വാങ്ങാൻ കാരണം?; സമാന്തയെ കുറിച്ചുള്ള ആ ഞെട്ടിക്കുന്ന റിപ്പോർട്ട്!
തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷമാക്കിയ താരദമ്പതികളായിരുന്നു നാഗചൈതന്യയും സമാന്തയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേര്‍പിരിഞ്ഞത് ആരാധകർക്ക് വിശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ല.
അത്രയേറെ അടുത്ത സുഹൃത്തുക്കളായിട്ടും, മാതൃക താരദമ്പതികളായിരുന്നിട്ടും ഇവരെന്തിനാണ് പിരിഞ്ഞത്, എന്നാണ് എല്ലായിപ്പോഴും ആരാധകർ ചോദിക്കുക. എന്നാൽ ഇരുവരും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നായിരുന്നു . നാഗിനൊപ്പം താമസിച്ചിരുന്ന വീട് ഇരട്ടിവില കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് സമാന്ത. സമാന്ത വീട് വാങ്ങിയ വിശേഷത്തെക്കുറിച്ച് അറിയിച്ചത് അഭിനേതാവായ മുരളി മോഹനാണ്.
മകനൊപ്പം താമസിക്കാനായി താനൊരു ഫ്ളാറ്റ് നിര്‍മ്മിച്ചിരുന്നു. അതുകണ്ടപ്പോഴാണ് നാഗചൈതന്യയ്ക്ക് ആ വീട് സ്വന്തമാക്കാന്‍ തോന്നിയത്. അതിന് ശേഷമായാണ് തന്നെ സമീപിച്ച് ഇതേക്കുറിച്ച് പറഞ്ഞത്.
അതിന് ശേഷമായാണ് ഈ വീട് വിറ്റ് ഇരുവരും മറ്റൊരു വീട് മേടിച്ചതും ഒന്നിച്ച് താമസിച്ചതും. നേരത്തെ താമസിച്ചിരുന്ന വീട് വേണമെന്ന ആഗ്രഹം പറഞ്ഞാണ് സമാന്ത അടുത്തിടെ എത്തിയതെന്നും മുരളി മോഹന്‍ പറയുന്നു.
ഇരട്ടിവില കൊടുത്താണ് സമാന്ത വീട് മേടിച്ചത്. കൂടുതല്‍ വില മുടക്കിയാണ് താരം വീട് വാങ്ങിയത്. മറ്റൊരു സ്ഥലത്തും തനിക്ക് സന്തോഷത്തോടെ ഇരിക്കാനാവില്ലെന്നും, അമ്മയ്ക്കൊപ്പമായാണ് താരം വീട്ടിലേക്ക് താമസം മാറിയതെന്നും സമാന്ത പറയുന്നു. നാഗചൈതന്യ ജീവനാശംമായി സമാന്തയ്ക്ക് വീട് നല്‍കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതിന് ശേഷമായാണ് മുരളി മോഹന്റെ പ്രതികരണം വന്നിട്ടുള്ളത്.
സമാന്തയും നാഗചൈതന്യയും പെര്‍ഫെക്റ്റ് കപ്പിളായിരുന്നു. അവര്‍ വഴക്കിടുന്നതൊന്നും ഞങ്ങളാരും കേട്ടിട്ടില്ല. ജിമ്മില്‍ വര്ക്കൗട്ടിനൊക്കെ ഒന്നിച്ചാണ് ഇരുവരേയും കാണാറുള്ളത്. സുഹൃത്തുക്കളെ വീട്ടിലേക്ക് കൊണ്ടുവരികയോ പാര്‍ട്ടി നടത്തുകയോ ചെയ്യുന്ന സ്വഭാവക്കാരല്ല അവര്‍. തികച്ചും ശാന്തമായ സ്വഭാവമാണ് അവരുടേത്. അവര്‍ പിരിയുമെന്ന് സ്വപ്നത്തില്‍പ്പോലും ഞാന്‍ വിചാരിച്ചിരുന്നില്ല. അവര്‍ പിരിയാന്‍ പോവുകയാണെന്ന് കേട്ടപ്പോള്‍ ഞെട്ടലായിരുന്നു.
250 കോടിയാണ് ഞാന്‍ ജീവനാംശമായി വാങ്ങിയതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് അന്വേഷിക്കാനായി ഇന്‍കം ടാക്സ് വിഭാഗം വീട്ടിലെത്തിയേക്കുമെന്ന് വരെ ഞാന്‍ കരുതിയിരുന്നു. ഇത് യാഥാര്‍ത്ഥ്യമുള്ള കാര്യമല്ലെന്ന് മനസിലാക്കിയാണ് അവര്‍ പോലും വീട്ടിലേക്ക് വരാതിരുന്നത്. കോഫി വിത്ത് കരണില്‍ പങ്കെടുത്തപ്പോഴായിരുന്നു സമാന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്.
about samantha
