Connect with us

മര്യദക്ക് പൊക്കോ നീ, മാനം മര്യാദക്ക് ജീവിക്കുന്നവരാണ് ഞങ്ങളെന്ന് വീട്ടിലേക്ക് കയറാനൊരങ്ങിയപ്പോൾ വാപ്പ പറഞ്ഞു, പിറ്റേന്ന് ഉച്ചക്ക് മഷൂൻ്റെ വാപ്പ വിളിച്ച് നേരിൽ കണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ബഷീർ! എന്ത് കണ്ടിട്ടാണ് നീ അവനെ സ്നേഹിച്ചത്, ആദ്യം പപ്പ എന്നോട് വന്ന് ചോദിച്ചത് ഇതാണ് ; ആദ്യമായി ആ തുറന്ന് പറച്ചിൽ

Malayalam

മലയാളികളുടെ പ്രിയ താര കുടുംബമാണ് ബഷീർ ബഷിയുടേത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂചെയാണ് ബഷീറും കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതനായത്. സത്യത്തില്‍ കൗതുകമാണ് പിന്നീട് ബഷീര്‍ ബഷിയെയും കുടുംബത്തെയും ജനപ്രിയരാക്കിയത്. ഇപ്പോള്‍ രണ്ടാം ഭാര്യ ഗര്‍ഭിണിയായതാണ് കുടുംബത്തിന്റെ പുതിയ വിശേഷം

കഴിഞ്ഞ ദിവസം ഫ്ലവേഴ്‌സ് ചാനലിലെ ‘താരദമ്പതിമാരുടെ സംസ്ഥാന സമ്മേളനം’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ കുടുംബത്തോടെ എത്തിയിരുന്നു. വേദിയിൽ വെച്ച് രണ്ടാം ഭാര്യ മഷൂറയെ പെണ്ണ് ചോദിച്ച് അവരുടെ വീട്ടിൽ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരുന്നു.

ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീർ മഷൂറയെ വിവാഹം കഴിക്കുന്നത്. ആദ്യമൊക്കെ എതിർപ്പുണ്ടായിരുന്നെങ്കിലും സുഹാന പിന്നീട് വിവാഹത്തിന് സമ്മതം നൽകി. പിന്നീട് മഷൂറയുടെ വീട്ടിൽ ചെന്ന് ​ഗ്രാൻഡ് ഫാദറിനോടാണ് ആദ്യം സംസാരിക്കുന്നത്’.

‘ഞാൻ കൊച്ചിക്കാരനാണ്, കല്യാണം കഴിഞ്ഞ് രണ്ട് മക്കളുണ്ട്. പക്ഷെ എനിക്ക് നിങ്ങളുടെ പേരക്കിടാവിനെ ഇഷ്ടമാണ്. അവൾ ഞാനില്ലാതെ ജീവിക്കില്ല, അതെനിക്ക് ഉറപ്പാണ്, ഇത്രയൊക്കെ പറഞ്ഞപ്പോൾ തന്നെ പുള്ളിക്കാരൻ ദേഷ്യപ്പെട്ടെങ്കിലും ഞാൻ എല്ലാം വിശദമായി വീണ്ടും പറഞ്ഞു. ഞാൻ ഒന്നുമില്ലാത്തവനാണ്. പക്ഷെ കുടുംബം ഞാൻ നന്നായിട്ട് നോക്കും. ആ ഒരു കോൺഫിഡൻസ് എനിക്കുണ്ട്’, ബഷീർ പറഞ്ഞു.

അതേസമയം, ‘മാസ്സ് ഡയലോ​ഗ് പറഞ്ഞ് എൻ്റെ ​ഗ്രാൻഡ്പായെ വെറുതെ മയക്കി’, മഷൂറ പറഞ്ഞു. ‘ഒന്നൊന്നര മണിക്കൂർ നേരം സംസാരിച്ചു. അതിൻ്റെ പിറ്റേ ദിവസം ആരുടെയും വിവരം ഇല്ലാതിരുന്നപ്പോൾ നേരെ വീട്ടിലേക്ക് പോയി. ഞാൻ കാറിൽ ചെന്ന് ഇറങ്ങുമ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു’.

‘ഞങ്ങളുടെ കാര്യം ആണ് സംസാരിക്കുന്നത്. വീട്ടിലേക്ക് കയറാനൊരങ്ങിയപ്പോഴെ വാപ്പ പറഞ്ഞു, മര്യദക്ക് പൊക്കോ നീ, മാനം മര്യാദക്ക് ജീവിക്കുന്നവരാണ് ഞങ്ങൾ. അത് കേട്ട ഉടനെ കാറിൻ്റെടുത്തേക്ക് പോയി’, ബഷീർ വിശദീകരിച്ചു.

അവർ കരുതിയത് ഞാൻ അവിടെ ചെന്ന് ബഹളം വെക്കുമെന്നാണ്. പക്ഷെ എന്നോട് പോകാൻ പറഞ്ഞപ്പോൾ ഞാൻ തരികെ വന്നത് കാര്യമായി. അത് മഷൂറയുടെ വീട്ടുകാർക്ക് ഇഷ്ടമായി. പിറ്റേന്ന് ഉച്ചക്ക് മഷൂൻ്റെ വാപ്പ വിളിച്ച് നേരിൽ കണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു’, ബഷീർ വ്യക്തമാക്കി.

ബഷീറിൻ്റെ പ്രവൃത്തി മാത്രമല്ല. ‘മഷൂറയും രണ്ട് മൂന്ന് ദിവസം നിരാഹാരം ചെയ്ത് നേടിയെടുത്തത് കൂടിയാണ്. പപ്പക്ക് ഞാൻ എന്ന് വെച്ചാൽ ജീവനാണ്. അങ്ങനെ പപ്പക്ക് സമ്മതിക്കേണ്ടി വന്നു. ആദ്യം പപ്പ എന്നോട് വന്ന് ചോദിച്ചത്, എന്ത് കണ്ടിട്ടാണ് നീ അവനെ സ്നേഹിച്ചത്, എന്താണ് അവൻ ചെയ്തത്’.

‘എനിക്ക് വേറൊന്നും അറിയില്ല, എന്നെ ഭയങ്കര ഇഷ്ടമാണ് ആൾക്ക്, എന്നെ നന്നായിട്ട് നോക്കുമെന്ന് അറിയാം. പപ്പ ഇപ്പോഴും ഇടക്ക് ചോദിക്കും എന്നാലും എന്ത് കണ്ടിട്ടാണ് സ്നേഹിച്ചത്. ബഷീറിൻ്റെ ജോലിയെക്കുറിച്ചും ചോദിച്ചിട്ടില്ല’, മഷൂറ പറഞ്ഞു.

‘ഞാൻ അവരുടെ വീട്ടുകാരെ കാണാൻ പോയപ്പോൾ തന്നെ മുഴുവൻ കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു. വാടക വീട്ടിലാണ് താമസം എന്നും ഒരു ഷോപ്പ് ഉള്ളത് കൊണ്ടാണ് വരുമാനം ഉള്ളത് എന്നും അവരോട് പറഞ്ഞു. എല്ലാം കാര്യങ്ങളും നേരെ പറഞ്ഞത് കൊണ്ട് എല്ലാം ഭം​ഗിയായി നടന്നു’, ബഷീർ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top