പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് നസ്രിയയും ഫഹദും. സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. 2014ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തപ്പോൾ ഭർത്താവും നടനുമായ ഫഹദ് ഫാസിൽ ഏറ്റവുമധികം നേരിട്ട ചോദ്യം, നസ്രിയയുടെ മടങ്ങിവരവിനെക്കുറിച്ചായിരുന്നു.
‘കൂടെ’ എന്ന ചിത്രത്തിലൂടെ സ്‌ക്രീനിലേക്കും, ‘വരത്തനി’ലൂടെ നിർമാണ രംഗത്തേക്കും നസ്രിയ എത്തി. വിവാഹശേഷവും അഭിനയരംഗത്ത് മറ്റ് ഭാഷകളിൽ നസ്രിയ സജീവമായിരുന്നു. ട്രാൻസ്, അണ്ടേ സുന്ദരാനികി എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമാകുകയാണ് താരം. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു അണ്ടേ സുന്ദരാനികി.
ഇപ്പോഴിതാ നസ്രിയ–ഫഹദ് ദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബന്ധുവിന്റെ വിവാഹത്തിൽ തിളങ്ങുകയായിരുന്നു ഇരുവരും. നബീൽ–നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫഹദ് കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തു.
ഫഹദിന്റെ കൈപിടിച്ച് നടന്നു നീങ്ങുന്ന നസ്രിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റെയർ അഫയേഴ്സ് ഫിലിമെർ, ഫ്രണ്ട്സ് ഫ്രെയിം എന്നിവരായിരുന്നു ഫോട്ടോഗ്രഫി നിർവഹിച്ചത്. പതിവ് പോലെ തന്നെ ഇത്തവണയും ക്യൂട്ട് ലുക്കിലാണ് നസ്രിയ എത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തുന്ന പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. ചൊവ്വാഴ്ചയാണ് പുരസ്കാരം സമ്മാനിക്കുക. പ്രേംനസീറിന്റെ...