ഇത് വേണ്ടായിരുന്നു തെറ്റായി പോയി , ഭാവിയിൽ നിങ്ങൾ പശ്ചാത്തപിക്കും !വൈറലായി വീണയുടെ പുതിയ വീഡിയോ !
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്ത താരമാണ് വീണ നായര്‍. സീരിയലുകളിലും സിനിമയിലും നിറഞ്ഞ് നിന്നിരുന്ന വീണ ബിഗ് ബോസില്‍ പോയതോട് കൂടിയാണ് ജനപ്രീതി നേടുന്നത്. . അടുത്തതായാണ് താരം വിവാഹമോചിതയായെന്ന വാര്‍ത്തകൾ പ്രചരിച്ചത് . എന്നാൽ ആ വാർത്ത തെറ്റാണ് എന്നും തങ്ങൾ വേർപിരിഞ്ഞിട്ടില്ല എന്നും വീണ പറഞ്ഞിരുന്നു . ഇപ്പോഴിതാ ടാറ്റു ചെയ്യുന്നതിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത് .
താനാഗ്രഹിക്കുന്ന ഡിസൈന്‍ വീണ കാണിച്ച് കൊടുത്തിരുന്നു. ആദ്യം ചെറുതായി തുടങ്ങിയാല്‍ മതിയെന്നായിരുന്നു വീണ പറഞ്ഞത്. പയ്യെ ചെയ്താല്‍ മതി, അമ്മയ്ക്ക് വേദന എടുക്കുമെന്നായിരുന്നു ടാറ്റു ആര്ടിസ്റ്റിനോട് അമ്പൂച്ചന് പറഞ്ഞത്. താന്‍ കൈയ്യിലെഴുതിയ പേരിനെക്കുറിച്ച് വീണ സംസാരിച്ചിരുന്നു. കൈയ്യില്‍ മാത്രമല്ല കഴുത്തിലൊരു എ അക്ഷരവും വീണ വരച്ചിരുന്നു. ഇത് അമ്പാടിയുടെ എയാണെന്നായിരുന്നു വീണ പറഞ്ഞത്.
അമ്മ ടാറ്റു ചെയ്യുന്നത് കണ്ടപ്പോഴാണ് അമ്പൂച്ചന് തനിക്കും ടാറ്റു വേണമെന്ന് പറഞ്ഞത്. ഇയക്കുട്ടിയുടെ പേരും ഗണപതിയുടെ ഫോട്ടോയുമാണ് അമ്പാടിയുടെ കൈയ്യില്‍ വരച്ചത്. എന്തൊരു നാണവും ആകാംക്ഷയുമാണ് ഇവനെന്ന് നോക്കിയേ എന്ന് വീണ പറഞ്ഞിരുന്നു. ആരാണ് ഇയക്കുട്ടി എന്ന് ചോദിച്ചപ്പോള്‍ എന്റെ ഗേള്ഫ്രണ്ടാണെന്നായിരുന്നു അമ്പാടിയുടെ മറുപടി.
ധന്വിന് എന്ന പേരുണ്ടെന്ന് അവന് തന്നെയറിയില്ല. മകന്റെ പേരാണ് താന്‍ ടാറ്റുവാക്കിയതെന്ന് വീണ പറഞ്ഞിരുന്നു. ഇത്രയും ചെയ്തിട്ടും തനിക്ക് വലിയ വേദനയൊന്നും അനുഭവപ്പെട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്. മാത്രമല്ല ഈ രണ്ട് ടാറ്റുവും തനിക്കേറെയിഷ്ടമായെന്നുമായിരുന്നു വീണ പറഞ്ഞത്. ചെറിയൊരു ഉറുമ്പ് കടിക്കുന്ന വേദന മാത്രമേയുണ്ടായിരുന്നുള്ളൂയെന്നും താരം വിശദീകരിച്ചിരുന്നു
മകന് ഈ പ്രായത്തില്‍ ടാറ്റു ചെയ്തത് ശരിയായില്ലെന്നായിരുന്നു ചിലര്‍ പറഞ്ഞത്. വീഡിയോയ്ക്ക് താഴെയായി നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഇത്ര ചെറിയ പ്രായത്തില്‍ കുട്ടിയെ അടിപ്പിച്ചത് വളരെ തെറ്റായിപ്പോയി, ഭാവിയില്‍ അതോര്‍ത്ത് റിഗ്രറ്റ് ചെയ്യേണ്ടി വരും. അമ്പാടിക്ക് അമ്മയോടുള്ള സ്നേഹം കണ്ടോ, നിങ്ങള്‍ ഡിവോഴ്സായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയാണോ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.
