Actress
അൽപ്പം വൈകിയാണെങ്കിലും മാൻവിയെ തേടി ആ സന്തോഷം എത്തി, അതീവ സന്തോഷവതിയായി താരം; ചിത്രം പുറത്ത്
അൽപ്പം വൈകിയാണെങ്കിലും മാൻവിയെ തേടി ആ സന്തോഷം എത്തി, അതീവ സന്തോഷവതിയായി താരം; ചിത്രം പുറത്ത്
മലയാളി കുടുംബപ്രേക്ഷകർക്കിടയിലും യൂത്തിനിടയിലും പ്രിയങ്കരിയാണ് നടി മാന്‍വി സുരേന്ദ്രന്‍. ഫ്ലവേഴ്സ് ടിവിയിലെ സീത, സീ കേരളത്തിലെ മിസ്സിസ് ഹിറ്റ്‌ലർ, ഏഷ്യാനെറ്റിലെ കൂടെവിടെ എന്നീ പരമ്പരകളിലാണ് മാൻവി ഇപ്പോൾ അഭിനയിക്കുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ പങ്കെടുത്തതോടെ നിരവധി ആരാധകരാണ് മാൻവിയ്ക്ക് ഉണ്ടായത്
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം പലപ്പോഴും വൈറലാകാറുണ്ട്.
ഇപ്പോഴിതാ തന്റെ പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് മാൻവി. അൽപ്പം വൈകിയെങ്കിലും താരത്തിന്റെ പുതിയ സന്തോഷത്തോടൊപ്പം ചേരുകയാണ് ആരാധകരും. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷമാണ് മാൻവി പങ്കുവച്ചിരിക്കുന്നത്.
സ്റ്റാർ മാജിക്കിൽ പങ്കെടുത്തതിന് ശേഷമായിരുന്നു മാൻവിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് കൂടിയത്. സ്റ്റാർ മാജിക്കിലെ മത്സരാർഥികളിൽ ആരാധകർ ഏറെയുള്ള താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു മാൻവി. ഒന്ന് രണ്ട് സിനിമകളിലും മാൻവി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
സീത എന്ന പരമ്പരയിലെ വില്ലത്തി വേഷം ആണ് മാൻവിയേ കൂടുതൽ ജനപ്രിയ ആക്കിയത്. മാൻവി ചെയ്ത വേഷങ്ങളിൽ കൂടുതലും വില്ലത്തി വേഷങ്ങളായിരുന്നു. ശ്രുതി സുരേന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർഥ പേര്. സീത പരമ്പരയുടെ രണ്ടാം ഭാഗത്തിലും മാൻവി അഭിനയിക്കുന്നുണ്ട്.