ക്രിക്കറ്റ് മത്സരത്തിന് ശേഷം ഞങ്ങള്‍ക്ക് ഒരു ചെറിയ ഒത്തുചേരല്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിയത്; അന്ന് രാത്രി പൃഥ്വി എന്നെ ഞെട്ടിച്ചു
ക്രിക്കറ്റ് മത്സരത്തിന് ശേഷം ഞങ്ങള്‍ക്ക് ഒരു ചെറിയ ഒത്തുചേരല്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിയത്; അന്ന് രാത്രി പൃഥ്വി എന്നെ ഞെട്ടിച്ചു
ക്രിക്കറ്റ് മത്സരത്തിന് ശേഷം ഞങ്ങള്‍ക്ക് ഒരു ചെറിയ ഒത്തുചേരല്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിയത്; അന്ന് രാത്രി പൃഥ്വി എന്നെ ഞെട്ടിച്ചു
പ്രേഷകരുടെ ഇഷ്ട്ട നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളൂം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സിനിമയില്‍ തന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പല അനുഭവങ്ങളും ഉണ്ണി മുകുന്ദന് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു അനുഭവം പങ്കുവെക്കുകയാണി താരം
നടന് പ്രിഥ്വരാജുവുമായുള്ള അനുഭവമാണ് ഉണ്ണി ഇത്തവണ സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ‘ഭ്രമം’ സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള ഒരു ചിത്രത്തോടൊപ്പമാണ് താരം പഴയ ഒരു ഓര്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
‘ഭ്രമത്തില്‍ ജോയിന്‍ ചെയ്തു, ഞാന്‍ ഓര്‍ക്കുന്നത് കൃത്യമായാണെങ്കില്‍ ഇത് പൃഥ്വിക്കൊപ്പമുള്ള എന്റെ ഒരേയൊരു ചിത്രമായിരിക്കും. ഒരു പഴയ കാര്യം കൂടി പറയുന്നു,’ എന്ന് പറഞ്ഞുകൊണ്ട് തന്റെ പഴയ അനുഭവത്തിലേക്ക് കടക്കുകയാണ് ഉണ്ണി മുകുന്ദന്.
‘വര്‍ഷങ്ങള്‍ക്കുമുമ്പ്, ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ഞങ്ങള്‍ക്ക് ഒരു ചെറിയ ഒത്തുചേരല്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിച്ചേര്‍ന്നത്. എല്ലാവരും രാത്രിയില്‍ തിരിച്ചു പോകുമ്ബോള്‍,
പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത്. ഒരു ജെന്റില്‍മാന്‍സ് ഗെസ്ചര്‍ എന്ന നിലയില്‍ ഞാന്‍ അത് സന്തോഷപൂര്‍വ്വം നിരസിച്ചു, പക്ഷേ വളരെയധികം സന്തോഷത്തോടെ നടന്നുപോയി! നിങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെ! അത്രക്കും പോസിറ്റീവും സഹായമനസ്കനുമാണ്.’ ഉണ്ണി കുറിച്ചു.
പ്രശസ്ത ഛായാഗ്രഹന് രവി കെ ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. മമ്തയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....