താന്‍ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ പുരസ്കാരത്തിനോ വേണ്ടിയല്ല, അംഗീകാരങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല; മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുകയാണെന്ന് എം. കുഞ്ഞാമന്

കഴിഞ്ഞ ദിവസമായിരുന്നു മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എം. കുഞ്ഞാമന് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ പുരസ്കാരം നിരസിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് എം. കുഞ്ഞാമന്. സാഹിത്യ അക്കാദമി സെക്രട്ടറിയോട് ഇക്കാര്യം അറിയിച്ചതായും കുഞ്ഞാമന് വ്യക്തമാക്കി.
താന്‍ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ പുരസ്കാരത്തിനോ വേണ്ടിയല്ല. സാമൂഹികമായും അക്കാദമികമായുമുള്ള പ്രേരണയുടെ പുറത്താണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. അംഗീകാരങ്ങള്‍ക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. പുരസ്കാരം കൃതജ്ഞതാപൂര്‍വം നിരസിക്കുകയാണെന്ന് സെക്രട്ടറിയെ അറിയിച്ചതായും കുഞ്ഞാമന് മാധ്യമങ്ങളോട് പറഞ്ഞു.
എം. കുഞ്ഞാമന്റെ ‘എതിര്’ കൂടാതെ പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തിനും മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...