Connect with us

അത്യാധുനിക പ്രദര്‍ശന സംവിധാനങ്ങള്‍.., 1500 ലധികം ഇരിപ്പിടങ്ങള്‍; അഞ്ച് വര്‍ഷങ്ങളായി പൂട്ടിക്കിടന്നിരുന്ന സിനിപൊളിസ് മള്‍ട്ടപ്ലക്‌സ് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

Malayalam

അഞ്ച് വര്‍ഷങ്ങളായി പൂട്ടിക്കിടന്നിരുന്ന കൊച്ചി എം ജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപൊളിസ് മള്‍ട്ടപ്ലക്‌സ് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ തിയേറ്ററുകളില്‍ ഒന്നാണിത്. ശനിയാഴ്ച് ഉച്ചയ്ക്ക് ഒരു മണി മുതല്‍ പ്രദര്‍ശം പുനരാരംഭിക്കും.

2015 ല്‍ പ്രവര്‍ത്തനം ആരംഭിച്ച തിയേറ്ററുകള്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനെതുടര്‍ന്ന് 2017ല്‍ പൂട്ടുകയായിരുന്നു. രാജ്യാന്തര നിലവാരത്തിലും സാങ്കേതിക സംവിധാനങ്ങളോടെയാണ് മാളിലെ ആറാം നിലയില്‍ മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ ഒരുക്കിയിരിക്കുന്നത്.

അത്യാധുനിക പ്രദര്‍ശന സംവിധാനങ്ങളും 1500 ലധികം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുള്ള സിനിപൊളിസ് മള്‍ട്ടിപ്ലക്‌സ് പതിനൊന്നു സ്‌ക്രീനുകളടങ്ങുന്നതാണ്. ആകെ സ്‌ക്രീനുകളില്‍ മൂന്നെണ്ണം വിഐപി കാറ്റഗറിയിലുള്ളതാണ്.

അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ടിക്കറ്റ് കൗണ്ടറുകള്‍, ഡിസ്‌പ്ലേ സിസ്റ്റം, ഭക്ഷണ ശാലകള്‍, വിശാലമായ ലോബി, ഇരിപ്പിടങ്ങളില്‍ നിന്നുതന്നെ ലഘു ഭക്ഷണപാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. നവീകരണത്തിനും നൂതന സുരക്ഷാ നടപടികള്‍ ഉള്‍പ്പെടുത്തുന്നതിനുമായി കമ്പനി ഏഴ് കോടി രൂപ ചെലവഴിച്ചത്. മള്‍ട്ടിപ്ലക്‌സിന് ഇപ്പോള്‍ എല്ലാ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.

More in Malayalam

Trending

Recent

To Top