Connect with us

15 മില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പ്; പോപ് ഗായിക ഷക്കീറയ്ക്ക് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ?

News

15 മില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പ്; പോപ് ഗായിക ഷക്കീറയ്ക്ക് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ?

15 മില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പ്; പോപ് ഗായിക ഷക്കീറയ്ക്ക് എട്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ?

നികുതി തട്ടിപ്പ് കേസില്‍ പ്രശസ്ത പോപ് ഗായികയായ ഷക്കീറയ്ക്ക് തടവ് ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് സ്പാനിഷ് സര്‍ക്കാരിന്റെ അഭിഭാഷകര്‍. സ്പാനിഷ് സര്‍ക്കാരില്‍ 15 മില്യണ്‍ ഡോളറിന്റെ നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുന്നോട്ട് വച്ച കരാര്‍ തള്ളി നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഷക്കീറ തീരുമാനിച്ചതോടെയാണ് അഭിഭാഷകരുടെ ഈ തീരുമാനം.

കേസില്‍ എട്ട് വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ വാസമായിരിക്കും താരം അനുഭവിക്കേണ്ടി വരികെയെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഷക്കീറ 2012നും 2014നും ഇടയില്‍ സമ്പാദിച്ച വരുമാനത്തില്‍ സ്പാനിഷ് നികുതി ഓഫീസില്‍ അടക്കാതെ 14.5 മില്യണ്‍ യൂറോയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2018ലാണ് താരത്തിനെതിരെ സ്പാനിഷ് അഭിഭാഷകര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയാല്‍ പിഴ ഒടുക്കുകയോ ജയില്‍വാസം അനുഭവിക്കേണ്ടിയോ ചെയ്യേണ്ടി വരും. കേസുമായി ബന്ധപ്പെട്ട വിചാരണയുടെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല. അതേസമയം, സ്പാനിഷ് നികുതി ഏജന്‍സിയില്‍ എല്ലാ പണവും അടച്ചിട്ടുണ്ടെന്നും നികുതി അടയ്ക്കാതിരുന്നിട്ടില്ലെന്നുമാണ് ഷക്കീറയുടെ പബ്‌ളിക് റിലേഷന്‍സ് സ്ഥാപനം വ്യക്തമാക്കിയിട്ടുള്ളത്.

More in News

Trending