Connect with us

ഒരാള്‍ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആസ്വദിക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടത്, ആ ഫോട്ടോകള്‍ കണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരേ; രണ്‍വീറിന് പിന്തുണയുമായി വിദ്യാ ബാലന്‍

News

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ രണ്‍വീര്‍ സിംഗിന്റെ ന്യൂ ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങ്വള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോഴ്ും ബോളിവുഡിലടക്കം ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ പല താരങ്ങളും നടനെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ നടന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി വിദ്യാ ബാലന്‍. രണ്‍വീറിന്റെ ഫോട്ടോഷൂട്ടില്‍ എന്താണ് പ്രശ്‌നം എന്നാണ് വിദ്യാ ബാലന്‍ ചോദിക്കുന്നത്. വ്യാഴാഴ്ച ഫട്കാ മറാഠി ചലച്ചിത്ര പുരസ്‌കാരത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു വിദ്യയുടെ പ്രതികരണം.

രണ്‍വീറിന്റെ ഫോട്ടോഷൂട്ടില്‍ എന്താണ് പ്രശ്‌നമെന്ന് അവര്‍ ചോദിച്ചു. ഒരാള്‍ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോള്‍ അത് ആസ്വദിക്കുകയല്ലേ നമ്മള്‍ ചെയ്യേണ്ടതെന്നും അവര്‍ ചോദിച്ചു. ആ ഫോട്ടോകള്‍ കണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നിയാല്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരേ എന്നും വിദ്യാ ബാലന്‍ ചോദിക്കുന്നു.

‘ഒരുപക്ഷേ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത ആളുകള്‍ക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല. അതിനാല്‍ അവര്‍ ഈ കാര്യങ്ങളില്‍ സമയം കളയുകയാണ്. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേറെന്തെങ്കിലും കാര്യം ചെയ്താല്‍ മതി. എന്തിനാണ് എഫ്‌ഐആറില്‍ കയറുന്നതെന്നും വിദ്യാ ബാലന്‍ ചോദിച്ചു.

Continue Reading
You may also like...

More in News

Trending