News
പ്രണയത്തിലായതിന് ശേഷം ഒന്നിച്ചൊരു ഫ്ളൈറ്റ് യാത്ര; അന്ന് അത് സംഭവിച്ചു; ജാതിയും മതവുമൊക്കെ പ്രശ്നമായിരുന്നു; ആനിയെ രണ്ട് തവണ കല്യാണം കഴിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ഷാജി കൈലാസ് !
പ്രണയത്തിലായതിന് ശേഷം ഒന്നിച്ചൊരു ഫ്ളൈറ്റ് യാത്ര; അന്ന് അത് സംഭവിച്ചു; ജാതിയും മതവുമൊക്കെ പ്രശ്നമായിരുന്നു; ആനിയെ രണ്ട് തവണ കല്യാണം കഴിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ഷാജി കൈലാസ് !
മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ഷാജി കൈലാസും ഭാര്യയും. ഷാജി കൈലാസും ആനിയും തമ്മിലുള്ള പ്രണയവും വിവാഹവും കുടുംബ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പലപ്പോഴും വാർത്തകളിൽ സ്ഥാനം പിടിക്കാറുണ്ട്. വിവാഹത്തോടെ അഭിനയം നിര്‍ത്തിയെങ്കിലും കുക്കറി ഷോയുമായി സജീവമാണ് ആനി. ഒരു കുക്കറി ഷോ മതി ജീവിതം മാറ്റിമറിക്കാൻ എന്ന് പറയും പോലെ ആനിയുടെ ഷോയും ഹിറ്റ് ആണ്.
മാതാ അമൃതാന്ദമയി പറഞ്ഞിട്ടാണ് ആ ഷോയുമായി മുന്നോട്ട് പോകുന്നത് എന്നാണ് താരം പറഞ്ഞിട്ടുള്ളത്. “അമ്മ പറഞ്ഞാല്‍ നിരസിക്കാനാവില്ല, അങ്ങനെയാണ് അമൃത ചാനലില്‍ ഷോ ചെയ്ത് തുടങ്ങിയതെന്ന് താരം മുൻപ് തന്നെ പറഞ്ഞത്.
ആനിയുമായുള്ള പ്രണയവിവാഹത്തെക്കുറിച്ച് പറഞ്ഞുള്ള ഷാജി കൈലാസിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഒരു ചാനലിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന് മനസുതുറന്നത്.
“രുദ്രാക്ഷത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ആനിയുമായി പ്രണയത്തിലായതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു മുന്‍പ് പുറത്തുവന്നത്. അതല്ല ശരിക്കും നടന്നതെന്നാണ് ഷാജി കൈലാസ് പറയുന്നു. ആനി നായികയും ഞാന്‍ സംവിധായകനും മാത്രമായിരുന്നു. യാദൃശ്ചികമായാണ് ആനിയുമായി പ്രണയത്തിലായത്. ഈ കുട്ടി കൊള്ളാമല്ലോ, ഞാന്‍ കെട്ടിയാലോ എന്ന് രണ്‍ജി പണിക്കരിനോട് ചോദിച്ചിരുന്നു. ആനിയോട് ഇതേക്കുറിച്ച് ചോദിച്ചത് അദ്ദേഹമായിരുന്നു.”
“പ്രണയത്തിലായതിന് ശേഷം ഒരു ഫ്ളൈറ്റ് യാത്രയില്‍ ഞങ്ങളൊന്നിച്ചായിരുന്നു. തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് എന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം ഊരി ആനിയെ അണിയിച്ചത്. ആ യാത്രയില്‍ ആനിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെയാണ് മോതിരമാറ്റം ആകാശത്ത് വെച്ചായത്.
വ്യത്യസ്ത ജാതി മതവിഭാഗക്കാരായതിരുന്നതിന്റെ പ്രശ്നങ്ങളെല്ലാമുണ്ടായിരുന്നു. അതൊക്കെ പെട്ടെന്ന് മാറിയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പ്രശ്നങ്ങളെല്ലാം മാറിയിരുന്നു. ഞാനാരാണെന്നുള്ളതൊക്കെ അവര്‍ക്ക് പിന്നീടാണ് മനസിലായത്. കല്യാണമേ വേണ്ടെന്ന് പറഞ്ഞ് നടന്ന ഞാനിപ്പോള്‍ അവരുടെ പ്രിയപ്പെട്ട മരുമകനാണ്.
രണ്ട് തവണ കല്യാണം കഴിച്ചതിനെക്കുറിച്ചും ഷാജി കൈലാസ് സംസാരിച്ചിരുന്നു. ആദ്യം രജിസ്റ്റര്‍ ഓഫീസില്‍ പോയി ഒപ്പിട്ടിരുന്നു. അതിന് ശേഷമായി സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ച് താലികെട്ട് നടത്തിയിരുന്നു. ഏതെങ്കിലും അമ്പലത്തില്‍ വെച്ച് താലികെട്ട് വേണമെന്നായിരുന്നു ആനിയുടെ ആഗ്രഹം. ശംഖുമുഖം ക്ഷേത്രത്തില്‍ വെച്ച് വീണ്ടും താലികെട്ടുകയായിരുന്നു എന്നും ഷാജി കൈലാസ് പറയുന്നു.
about shaji kailas
