Connect with us

അതിജീവിത അത് വിശ്വസിക്കുന്നു, ഇനി വിചാരണ കോടതിയിൽ തീ പാറുന്ന പോരാട്ടം, ദിലീപിനേയും ജഡ്ജിയേയും ഞെട്ടിച്ച് ‘അവർ’ എത്തുന്നു! അട്ടിമറി ട്വിസ്റ്റ്, അങ്കം നേർക്ക് നേർ

News

അതിജീവിത അത് വിശ്വസിക്കുന്നു, ഇനി വിചാരണ കോടതിയിൽ തീ പാറുന്ന പോരാട്ടം, ദിലീപിനേയും ജഡ്ജിയേയും ഞെട്ടിച്ച് ‘അവർ’ എത്തുന്നു! അട്ടിമറി ട്വിസ്റ്റ്, അങ്കം നേർക്ക് നേർ

അതിജീവിത അത് വിശ്വസിക്കുന്നു, ഇനി വിചാരണ കോടതിയിൽ തീ പാറുന്ന പോരാട്ടം, ദിലീപിനേയും ജഡ്ജിയേയും ഞെട്ടിച്ച് ‘അവർ’ എത്തുന്നു! അട്ടിമറി ട്വിസ്റ്റ്, അങ്കം നേർക്ക് നേർ

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ കോടതി നടപടികളിൽ പങ്കെടുക്കണമെന്ന് ഉൾപ്പെടെ വ്യക്തമാക്കി വിചാരണ കോടതിയിൽ അതിജീവിത പുതിയ ഹർജി നൽകിയിരുന്നു.

പ്രതികൾക്ക് അനുകൂലമായിട്ടുള്ള സി സ്റ്റം ആണ് നിലനിൽക്കുന്നതെന്നും അതി ജീവിതളോട് സൗഹാർദപരമായ അന്തരീക്ഷം കോടതികളിൽ ഉണ്ടാകണമെന്നും അഡ്വ ടിബി മിനി ഇപ്പോൾ പറയുകയാണ്. ചെറിയൊരു വേദന പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലായിരിക്കും നമ്മുടെ സമൂഹത്തിലെ അതിജീവിതമാർ എത്തിച്ചേർന്നിട്ടുണ്ടാകുക. അതിന് ആക്കും കൂട്ടുന്ന തരത്തിൽ കോടതികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇരയ്ക്ക് അനുകൂലം അല്ലാത്ത സാഹചര്യം ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നല്ലെന്നും മിനി പറഞ്ഞു. ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

അഡ്വ മിനിയുടെ വാക്കുകളിലേക്ക്

‘ഇനിയുള്ള വിചാരണ നടപടികളിൽ എല്ലാം അതിജീവിത പ്രോസിക്യൂട്ടറെ അസിസ്റ്റ് ചെയ്യുകയോ സഹയാത്രിക ആവുകയോ ചെയ്യും. സൂക്ഷ്മമായ നിരീക്ഷണവും ഇടപെടലും അതിജീവിതയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. പ്രോസിക്യൂഷൻ കേസ് ശരിയായ രീതിയിൽ നടത്തുന്നുണ്ടെന്ന വിശ്വാസത്തിലായിരുന്നു അതിജീവിത ഈ കേസിൽ മുന്നോട്ട് പോയത്. ഇപ്പോഴും ആ വിശ്വാസത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാൽ കേസിൽ അതിജീവിതയുടെ ഭാഗത്ത് നിന്ന് സൂഷ്മമായ ഇടപെടൽ ഉണ്ടായിട്ടില്ലേങ്കിൽ കേസ് വളരെ ലാഗ് ചെയ്ത് പോകാനുള്ള സാധ്യത ഉണ്ട്. ആ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഇടപെടൽ’. ‘കോടതികളുടെ നിലപാട് അതിജീവിതയെ ഏറെ വേദനിപ്പിക്കുന്ന സ്ഥിതിയിലായിട്ടുണ്ട്. കാരണം നമ്മുടെ ഈ സംവിധാനത്തിൽ കോടതികളെയാണ് ഇരയെ സംബന്ധിച്ച് ആശ്രയിക്കാനുള്ളത്.

അതിജീവിതയുടെ മാനസികാവസ്ഥ മനസിലാക്കാൻ പോലും കോടതികൾ തയ്യാറാവുന്നില്ല.ചെറിയൊരു വേദന പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലായിരിക്കും നമ്മുടെ സമൂഹത്തിലെ അതിജീവിതമാർ എത്തിച്ചേർന്നിട്ടുണ്ടാകുക. അതിന് ആക്കും കൂട്ടുന്ന തരത്തിൽ കോടതികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വിക്ടിം പ്രണ്ട്ലി അല്ലാത്ത സാഹചര്യം ഒരു ജനാധിപത്യ സമൂഹത്തിന് ചേർന്നല്ല. പ്രതികൾക്ക് അനുകൂലമായിട്ടുള്ള സി സ്റ്റം ആണ് നിലനിൽക്കുന്നത്, അതി ജീവിതളോട് സൗഹാർദപരമായ അന്തരീക്ഷം കോടതികളിൽ ഉണ്ടാകണം’, അഡ്വ മിനി പറഞ്ഞു.

മെമ്മറി കാർഡ് കോടതിയുടെ കസ്റ്റ‍ഡിയിൽ ഇരിക്കെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി വാക്കാൽ അല്ല പറയേണ്ടതെന്നും ചർച്ചയിൽ അഡ്വ മിനി വ്യക്തമാക്കി. 195 അനുസരിച്ച് മെമ്മറി കാർ‍ഡ് പരിശോധനയ്ക്ക് അയക്കാൻ പ്രോസിക്യൂഷൻ നൽകിയ ഫോർവേഡ് നോട്ടിൽ ഹൈക്കോടതി കൃത്യമായി പറയുന്നുണ്ട്. കോടതിയുടെ ഉള്ളിലിരിക്കുന്ന ഡോക്യുമെന്റ് അന്വേഷിക്കുന്നത് സംബന്ധിച്ച് കോടതിയൊരു ബാർ വെച്ചിട്ടുണ്ട്. വിചാരണ കോടതിയാണ് ആ സംഭവത്തിൽ പരാതി കൊടുക്കേണ്ടത്’. ‘വെറുതേ പോയി ഫോൺ അന്വേഷിച്ച് കണ്ടുപിടിക്കൂവെന്ന് പോലീസിനോട് കോടതി പറഞ്ഞ് കഴിഞ്ഞാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അക്കാര്യത്തിൽ അന്വേഷണം നടത്താൻ സാധിക്കില്ല. പ്രത്യേകിച്ച് ഹൈക്കോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ.ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കുന്നതിൽ കോടതിക്ക് എന്താണ് തടസം? കോടതി പറഞ്ഞതാണ് താനല്ല ആ വീഡിയോ കണ്ടതെന്ന്. പിന്നെ കോടതി എന്തുകൊണ്ട് ഇക്കാര്യത്തിൽ പരാതിക്കാരി ആകുന്നില്ല’

മെമ്മറി കാർഡിനെ സംബന്ധിച്ചുള്ള അന്വേഷണത്തിനുള്ള തടസം നീക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാകണം. കേരള ഹൈക്കോടതി രജിസ്ട്രാർക്ക് അവർ കൃത്യമായി എഴുതി നൽകണം. കോടതിയിൽ നിന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്. അക്കാര്യത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകമമെന്ന്. കോടതിക്ക് സ്വമേധയാ അന്വേഷണം പ്രഖ്യാപിക്കാമെന്നിരിക്കെ കോടതി അത് ചെയ്യാതിരിക്കുന്ന സാഹചര്യത്തിലാണ് ഇനി അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കേണ്ടി വരുന്നത്’.

‘ശരിയായ അന്വേഷണവും വിചാരണയും നടക്കണമെന്നത് മാത്രമാണ് അതിജീവിതയുടെ ആവശ്യം. വിചാരണ പാളിപ്പോകുന്നത് അന്വേഷണം ശരിയായ രീതിയിൽ നടക്കാതിരിക്കുമ്പോഴാണ്. കുറേ കാര്യങ്ങൾ ഇപ്പോഴും ഈ കേസിനെ സംബന്ധിച്ച് പൂർത്തീകരിക്കേണ്ടതുണ്ട്. വിചാരണ തുടങ്ങി കഴിഞ്ഞ ശേഷം കുറച്ച് കൂടെ തെളിവുകൾ ഉണ്ട് എന്ന് പറഞ്ഞ് കോടതിയിലേക്ക് കയറി ചെല്ലാൻ സാധിക്കില്ല’. ‘അന്വേഷണ ഉദ്യോഗസ്ഥർ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് തുടരന്വേഷണത്തിൽ ധാരാളം തെളിവ് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഈ കേസിലെ ഏറ്റവും വലിയ പ്രശ്നം തുടക്കം മുതൽ കേസിലെ എല്ലാ കാര്യങ്ങളും ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആണെന്ന് തെറ്റിധരിക്കപ്പെട്ടതാണ്. ഇൻ ക്യാമറ പ്രൊസീഡിംഗ്സ് അല്ലാത്ത സമയത്ത് പോലും അതുകൊണ്ട് തന്നെ മാധ്യമങ്ങൾ അടക്കം കോടതി നടപടികളിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിച്ചില്ല’. ‘ഇൻ ക്യാമറ പ്രൊസിഡിംഗിസിന്റെ മറവിൽ കേസിൽ പല അട്ടിമറികളും നടന്നതായി അതിജീവിത വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ കേസിൽ സ്വന്തം അഭിഭാഷകരെ നിയമിച്ചത്. ഇനി കേസ് നടപടികളിൽ എല്ലാം നടിയുടെ അഭിഭാഷകരും കോടതിയിൽ ഉണ്ടാകും. ആവശ്യമെങ്കിൽ അതിജീവിതയ്ക്കും കോടതിയിൽ പോകാൻ സാധിക്കും’,അഡ്വ മിനി പറഞ്ഞു.

More in News

Trending

Recent

To Top