‘സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് ബ്രേക്ക് എടുക്കണമെന്നുണ്ട്, പക്ഷെ ഇനി ഒരു നീണ്ട ഇടവേള എടുത്താല്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ ന്യൂസ് ഉണ്ടാക്കും ; വ്യാജ വാര്‍ത്തകളെ ട്രോളി നിത്യ മേനോൻ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് നായികയായി മാറിയ ബെംഗളൂരുവിൽ ജനിച്ചു വളർന്ന മലയാളിയായ നിത്യ പിന്നീട് അന്യഭാഷകളിലും സജീവമായി. നിത്യയെ പക്ഷെ മലയാളി ആരാധകർ ഏറ്റവും ഓർക്കുക ‘തത്സമയം ഒരു പെൺകുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാവും. ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ
. നടി വിവാഹിതയാവുന്നു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നടി നിഷേധിക്കുകയായിരുന്നു. നിത്യ മേനോനും മലയാളത്തിലെ പ്രമുഖ നടനും വിവാഹിതരാകുന്നു എന്ന് ദേശീയ മാധ്യമങ്ങളും നിരവധി മലയാള മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വസ്തുത ഉറപ്പാക്കി നല്‍കണമെന്നായിരുന്നു നടി പറഞ്ഞത്.ഇപ്പോള്‍ ഇതാ അത്തരം വ്യാജ വാര്‍ത്തകളെ ട്രോളികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. കുറച്ച് കാലം സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കണമെന്നുണ്ടെന്നും എന്നാല്‍ ഒരു നീണ്ട ഇടവേള എടുത്താല്‍ താന്‍ ഗര്‍ഭിണിയാണെന്ന് വരെ ആളുകള്‍ ന്യൂസ് ഉണ്ടാക്കുമെന്നുമാണ് നിത്യാമേനോന്‍ പറഞ്ഞത്. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് ബ്രേക്ക് എടുക്കണമെന്നുണ്ട്. കല്യാണത്തെ കുറിച്ച് ആദ്യമേ ഒരുപാട് വ്യാജവാര്‍ത്തകള്‍ വന്നല്ലോ, ഇനി ഒരു നീണ്ട ഇടവേള എടുത്താല്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് വരെ അവര്‍ ന്യൂസ് ഉണ്ടാക്കും. അഭിനേതാക്കള്‍ ബ്രേക്ക് എടുക്കുന്നത് പലരും മനസിലാക്കുന്നില്ല. അത് നോര്‍മലായിട്ടുള്ള ഒരു കാര്യമാണ്.
ഞാന്‍ ഇതിനുമുമ്പേ ബ്രേക്ക് എടുത്ത സമയത്തും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കുറച്ച് കാലം ഇടവേളയൊക്കെ എടുത്ത് സമാധാനമായി ഇരിക്കട്ടെ എന്ന് വിചാരിച്ചപ്പോഴാണ് കല്യാണ വാര്‍ത്ത വന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ല,’ നിത്യ മേനോന്‍ പറഞ്ഞു.
നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19(1)(എ) ആണ് നിത്യയുടെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാര്‍ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതി നിലവില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
