സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വരുമ്പോള്‍ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ? ഇതൊരു മണ്ടന്‍ കേസാണ് ; രൺവീറിനെ പിന്തുണച്ച് സംവിധായകന്!
നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് നടന് രണ്‍വീര്‍ സിംഗിനെ പിന്തുണച്ച് സംവിധായകന് വിവേക് അഗ്നിഹോത്രി രംഗത്ത് . രണ്‍വീറിന് എതിരെ കേസ് എടുത്തതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം. ഇതൊരു മണ്ടന്‍ കേസ് ആണെന്നും ആവശ്യമില്ലാതെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വരുമ്പോള്‍ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ എന്നും വിവേക് അഗ്നിഹോത്രി ചോദിക്കുന്നു.
ഇത് വളരെ മണ്ടത്തരമായ എഫ്ഐആറാണ്. ഒരു കാരണവുമില്ലാതെ ശ്രദ്ധ നേടുന്ന രസകരമായ ഒരു കേസാണിത്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് എഫ്ഐആറില്‍ എഴുതിയിരിക്കുന്നത്. സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വരുമ്പോള്‍ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ? ഇതൊരു മണ്ടന്‍ വാദമാണ്.’- ആജ് തക്കിന് നല്കിയ അഭിമുഖത്തില്‍ വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ടും തുടര്‍ന്ന് താരം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചതും വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്.
താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പരാതി ലഭിച്ചതോടെ രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍ജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിങിനെതിരെ മുംബൈയിലെ ചെമ്പൂര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഫോട്ടോകളിലൂടെ നടന് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്നാണ് എന്‍ജിഒ ഭാരവാഹി പരാതിയില്‍ ആരോപിച്ചത്.
