ഒരു പ്രണയമുണ്ടായിരുന്നു; അമ്പതാം വയസിലും അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണം പറഞ്ഞ് നടി സിത്താര!
“ഒരു കാലത്ത് നായികയായി തെന്നിന്ത്യയിൽ തിളങ്ങിയ നടിയാണ് സിത്താര. സൂപ്പർ താര ചിത്രങ്ങളിൽ ശാലീനത തുളുമ്പുന്ന സൗന്ദര്യവുമായി എത്തി മലയാളത്തിന്റെ മനം കവർന്ന ഈ താര സുന്ദരി ഒരു സമയത്ത് സിനിമ ഉപേക്ഷിച്ചു. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സിത്താര സമ്മാനിച്ചിട്ടുണ്ട്. ചാണക്യന്‍, നാടുവാഴികള്‍, മഴവില്‍ക്കാവടി, വചനം, ഗുരു ചമയം തുടങ്ങിയ സിനിമകള്‍ സിത്താരയുടെ മികവ് അറിഞ്ഞവയാണ്
മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും തമിഴിലുമെല്ലാം സിത്താര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരുകാലത്തെ ജനപ്രീയ താരവും തിരക്കുള്ള നടിയുമൊക്കെയായിരുന്നു സിത്താര. തമിഴിലേയും മലയാളത്തിലേയും സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിച്ചിട്ടുണ്ട് സിത്താര.
പിന്നീട് സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു സിത്താര. എന്നാല്‍ അധികം വൈകാതെ തന്നെ തിരികെ വരികയും വീണ്ടും സജീവമായി മാറുകയും ചെയ്തു. അതേസമയം സിത്താരയുടെ വ്യക്തിജീവിതം എന്നും ആരാധകരുടെ ചര്‍ച്ചാ വിഷയമായിരുന്നു. താരം ഇപ്പോഴും അവിവാഹിതയാണ്. അമ്പത് വയസ് പിന്നിട്ട സിത്താര ജീവിതത്തില്‍ തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഇതിനിടെ ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് സിത്താര വ്യക്തമാക്കിയിരുന്നു. ഈ വാക്കുകള്‍ ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ചെറു പ്രായത്തില്‍ തന്നെ വിവാഹിത ആവുന്നതില്‍ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നാണ് സിത്താര പറയുന്നു. ആ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചിരുന്നു എന്നും സിത്താര പറയുന്നു. തന്റെ അച്ഛനുമായി തനിക്കുണ്ടായിരുന്നത് ആഴത്തിലുള്ള ബന്ധമായിരുന്നുവെന്നും എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗം തന്നെ തളര്‍ത്തിയെന്നും താരം പറയുന്നു. ഇതിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ലൈന്നും സിത്താര പറയുന്നു.
പതുക്കെ പതുക്കെ താന്‍ ഒറ്റയ്ക്കുള്ള ജീവിതവുമായി പൊരുത്തപ്പെടുകയായിരുന്നുവെന്നും സിത്താര പറയുന്നു. അതുകൊണ്ടാണ് പിന്നീട് വിവാഹം കഴിക്കാതിരുന്നതെന്നാണ് താരം പറയുന്നത്. അതേസമയം തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്നും സിത്താര പറയുന്നുണ്ട്. എന്നാല്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ സിത്താര കൂട്ടാക്കിയില്ല.
സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലാണ് സിത്താര അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. അതേസമയം മറ്റ് ഭാഷകളില്‍ സജീവാണ് താരം. ജോഡിയാണ് ഒടുവില്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമ. അമ്മ ഐ ലവ് യുവാണ് ഒടുവിലെ തമിഴ് സിനിമ. സിനിമയ്ക്ക് പുറമെ സീരിയിലലും സജീവമാണ് സിത്താര.
