അടിയന്തരാവസ്ഥക്കാലത്തെ ദുരിതങ്ങളുടെ കഥ പറയുന്ന, കങ്കണ റണാവത്ത് ഇന്ദിരാഗാന്ധിയായി എത്തുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയായി അഭിനയിക്കുക പ്രസിദ്ധ ബോളിവുഡ് നടന് ശ്രേയസ് താല്‍പഡെ എന്നു വിവരം. വാജ്പേയിയായി മാറിയുള്ള ശ്രേയസിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ നടി കങ്കണ റണാവത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.
അടുത്തിടെ ജയപ്രകാശ് നാരായണായി അഭിനയിക്കുന്ന അനുപം ഖേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റാഗ്രാം വഴി ഫോട്ടോ പുറത്തുവിട്ടത്.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും പ്രധാന എതിരാളിയായിരുന്നു ലോകനായക് എന്നറിയപ്പെട്ട പ്രകാശ് നാരായണ്‍ അഥവാ, ജെപി. അടല്‍ ബിഹാരി വാജ്പേയ്, ലാല്‍ കൃഷ്ണ അദ്വാനി മുതലായവരോടൊപ്പം കോണ്‍ഗ്രസിനെ എതിര്‍ത്തതു കൊണ്ടു മാത്രം ഇന്ദിരാഗാന്ധിയുടെ ശത്രുത സമ്പാദിച്ചയാളാണ് ജെപി
ബയോപിക് ചിത്രങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് നടി കങ്കണ റണാവത് ആണ് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നത്. ഇന്ദിരയായുള്ള കങ്കണയുടെ ഫസ്റ്റ് ലുക്ക് ഫോട്ടോ വന്‍ ജനശ്രദ്ധ നേടിയിരുന്നു. അടുത്ത വര്‍ഷത്തോടെയാണ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...