News
‘മമ്മി’ നായകന്റെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍; 272 കിലോയുള്ള കഥാപാത്രമായി ബ്രെന്‍ഡന്‍ ഫ്രേസര്‍
‘മമ്മി’ നായകന്റെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍; 272 കിലോയുള്ള കഥാപാത്രമായി ബ്രെന്‍ഡന്‍ ഫ്രേസര്‍
ലോകമെമ്പാടും ആരാധകരുള്ള നടനാണ് ബ്രെന്‍ഡന്‍ ഫ്രേസര്‍. ജോര്‍ജ് ഓഫ് ദി ജംഗിളിലൂടെയും, ദി മമ്മിയുടെയും പ്രേക്ഷകര്‍ ഏറ്റെടുത്ത താരത്തിന്റെ ഇപ്പോഴത്തെ രൂപമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബ്രെന്‍ഡന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘ദി വെയിലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
272 കിലോ ശരീരഭാരമുള്ള ഒരു മനുഷ്യന്റെ വിരസത നിറഞ്ഞ ജീവിതവും തന്റെ മകളുമായുള്ള സ്നേഹബന്ധത്തെ കുറിച്ചുമാണ് സിനിമ. ഈ വര്‍ഷത്തെ വെനിസ് ചലച്ചിത്ര മേളയില്‍ ‘ദി വെയില്’ പ്രിമിയര്‍ ചെയ്യും. ബ്രെന്‍ഡന്റെ യഥാര്‍ഥ ജീവിതവുമായും സിനിമ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ബ്രെന്‍ഡന്‍ ഏറെകാലമായി സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു. ശരീരം തടിവച്ചുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. സിനിമയിലും ഇതിന് സമാനമായ കഥയാണ് പറയുന്നത്.
‘സ്ട്രെയ്ഞ്ചര്‍ തിങ്സ്’ എന്ന നെറ്റ്ഫ്ലിക്സിലെ പ്രശസ്ത സീരിസില്‍ മാക്സ് എന്ന കഥാപാത്രത്തെ അഭിനയിക്കുന്ന സാഡി സിങ്ക് ആണ് ചിത്രത്തില്‍ ബ്രെന്‍ഡന്റെ മകളായി എത്തുന്നത്. പുതിയ സിനിമയ്ക്ക് ബ്രെന്‍ഡന്റെ നിരവധി ആരാധകരാണ് പ്രതികരണവുമായി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള താരം വീണ്ടും സ്ക്രീനില്‍ വരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
