മലയാളികൾക്ക് ഒരുകാലം വരെ ത്രില്ലെർ കഥ സമ്മാനിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ. അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയവും അവർക്കിടയിലെ വളരെയധികം നല്ല കഥയുമായിരുന്നു മലയാളികൾ ഏറ്റെടുത്തത്.
എന്നാൽ കുറച്ചധികം ദിവസങ്ങളായി അലീനയ്ക്കും അമ്പാടിക്കും കഥയിൽ വലിയ റോൾ ഇല്ല. രണ്ടുദിവസം അമ്പാടിയുടെ ട്രെയിനിങ് ക്യാമ്പ് കാണിച്ചാൽ മൂന്നിന്റെ അന്ന് അപർണ്ണയുടെയും വിനീതിന്റേയും ചുറ്റിക്കളിയാകും കാണിക്കുക. റിപ്പീറ്റ് കഥ കാണിച്ചു വെറുപ്പിക്കാതെ സീരിയൽ അവസാനിപ്പിക്കാമോ എന്നാണ് ആരാധകർ വരെ ചോദിക്കുന്നത്.
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...