News
ഇറ്റലിയില്‍ അവധിയാഘോഷിച്ച് സാറാ അലി ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഇറ്റലിയില്‍ അവധിയാഘോഷിച്ച് സാറാ അലി ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സാറ അലി ഖാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എ്ത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഇറ്റലിയില്‍ നിന്ന് താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പിതാവ് സെയ്ഫ് അലി ഖാന്റെ പിന്നാലെ അഭിനയ ലോകത്തേക്ക് എത്തിയ സാറ തന്റെതായ സ്ഥാനം ഇതിനോടകം ഹിന്ദി സിനിമ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങള്‍ വഴി തന്റെ ആരാധകര്‍ക്കൊപ്പം നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും സാറ ശ്രമിക്കാറുണ്ട്.
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മൂത്ത മകളാണ് സാറ അലി ഖാന്. 26കാരിയായ സാറ 2018ലാണ് തന്റെ സിനിമ ജീവിത്തിന് തുടക്കം കുറിക്കുന്നത് അഭിഷേക് കപൂറിന്റെ കേദാര്‍നാഥാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.
കേദാര്‍നാഥിലെ പ്രകടനത്തിലൂടെ തന്നെ താരം ബോളിവുഡില്‍ തന്റെ വരവറിയിച്ചു. ഫിലിം ഫെയര്‍ ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് ചിത്രത്തിലെ അഭിനയം സാറ അലി ഖാന് സമ്മാനിച്ചത്. ഇസ്താംബുളിലെ അവധിക്കാല ആഘോഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
