Connect with us

ആദ്യം അയച്ചത് മമ്മൂട്ടിക്ക്; വാട്സ്ആപ്പിലൂടെ തമ്പ്സ് അപ്പും നന്നായിരിക്കുന്നു ലവ് യൂ എന്നുമാണ് മറുപടി പറഞ്ഞത്; നാട്ടുകാർ എയറിൽ നിർത്തുമെന്ന പേടിയുണ്ടായിരുന്നു ; വൈറൽ ഡാൻസുമായി കുഞ്ചാക്കോ ബോബൻ!

News

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന “ന്നാ താൻ കേസ് കൊട്” എന്ന സിനിമ റിലീസിന് മുന്നേതന്നെ ഹിറ്റ് ആയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ ഒരു വ്യത്യസ്ത സിനിമയായിരിക്കും ഇതെന്ന് സിനിമയുടെ പ്രഖ്യാപനം മുതൽ മലയാളികൾ പ്രതീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സിനിമയിലെ ഒരു ​ഗാനം കൂടി പുറത്തു വിട്ടതോടെ ഈ പ്രതീക്ഷ ഇരട്ടിയായി. ദേവദൂതർ പാടി എന്ന ​ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ​പാട്ടിൽ കുഞ്ചാക്കോ ബോബന്റെ ചുവടുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

മമ്മൂട്ടി സിനിമയിലെ ഹിറ്റ് പാട്ട് റീമേക്ക് ചെയ്യുമ്പോൾ ആശങ്കയുണ്ടായിരുന്നെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കിൽ നാട്ടുകാർ എയറിൽ നിർത്തിയേനെ. വീഡിയോ ​ഗാനം തയ്യാറായപ്പോൾ ആദ്യം തന്നെ മമ്മൂട്ടിയെ കാണിച്ച് സമ്മതം വാങ്ങിയെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

‘വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. എവർ​ഗ്രീൻ സോങ് റീക്രിയേറ്റ് ചെയ്ത് വേറൊരു തരത്തിൽ അവതരിപ്പിക്കുമ്പോൾ മേശമാവരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ആദ്യം തന്നെ മമ്മൂക്കയെ കാണിച്ച് സമ്മതം വാങ്ങി. കണ്ട ശേഷം അദ്ദേഹം വാട്സ്ആപ്പിലൂടെ തമ്പ്സ് അപ്പും നന്നായിരിക്കുന്നു ലവ് യൂ എന്നുമാണ് മറുപടി പറഞ്ഞത്’

‘എന്നെ സംബന്ധിച്ച് ഫാൻ ബോയ് മൊമന്റ് എന്ന് പറയാം. അദ്ദേഹം തന്നെ അത് ഒഫീഷ്യലായി അനൗൺസ് ചെയ്തു. ഔസേപ്പച്ചൻ ചേട്ടൻ വിളിച്ച് സന്തോഷം പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം സന്തോഷം പങ്കുവെച്ചു. എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കിൽ നാട്ടുകാർ എയറിൽ നിർത്തിയേനെ. ജനങ്ങൾ ഏറ്റെടുത്തതിൽ സന്തോഷവും സമാധനവും ഉണ്ട്,’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

about chakkochan

More in News

Trending