വിവാഹത്തെ കുറിച്ചുള്ള ചോദ്യം അസ്വസ്ഥപ്പെടുത്തുന്നു ; ഞാനും ശ്രുതിയും വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല . കലയിലൂടെ മുന്നോട്ട് പോവുകയാണ് ; പ്രണയത്തെ കുറിച്ച് കാമുകൻ ശാന്തനു!
ഉലകനായകന് കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ശ്രുതി ഹാസന്. അഭിനയവും നൃത്തവും മോഡലിങ്ങും സംഗീതവുമൊക്കെയായി വര്‍ഷങ്ങളിലായി സിനിമയില്‍ സജീവമാണ് ശ്രുതി.
നടി ശ്രുതി ഹാസന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാലോകം.. നേരത്തെ പ്രമുഖരടക്കം പലരുമായിട്ടും ശ്രുതി പ്രണയത്തിലായിരുന്നെങ്കിലും അത് പരാജയമായി മാറി.ഇപ്പോള്‍ വീണ്ടും ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ്. ആദ്യം ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്ന പ്രണയമാണെങ്കിലും പിന്നീട് താരങ്ങളത് വെളിപ്പെടുത്തി. പക്ഷേ വിവാഹത്തെ കുറിച്ചൊന്നും വെളിപ്പെടുത്താന്‍ ശ്രുതി തയ്യാറായിട്ടില്ല. ഇത്തരം ചോദ്യം അസ്വസ്ഥപ്പെടുത്തുകയാണെന്നും നടി പറഞ്ഞു. ഇത് തന്നെയാണ് ശ്രുതിയുടെ കാമുകനായ ശാന്തനുവിനും പറയാനുള്ളത്..ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ നടത്താറുണ്ട്. ആ സമയത്ത് ശ്രുതിയും താനുമായിട്ടുള്ള ബന്ധത്തെ ബാധിക്കാതെ മുന്നോട്ട് പോവുന്നത് എങ്ങനെയാണെന്ന് ശാന്തനു പറഞ്ഞു.
‘ശരിക്കും അതൊരു തമാശ നിറഞ്ഞ കാര്യമാണ്. ഞങ്ങള്‍ക്ക് സമയം കിട്ടുമ്പോഴെല്ലാം കലയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പരസ്പരം ഊര്‍ജം പകരുകയും ചെയ്യാറുണ്ട്. അവള് സംഗീതത്തിനാണ് പ്രധാന്യം കൊടുക്കുന്നത്. ഞാന്‍ പെയിന്റ് ചെയ്യും. അത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞങ്ങള്‍ ഒത്തിരി യാത്ര ചെയ്യാറുണ്ട്. രണ്ടാളും കലാകാരന്മാരാണ്. ആയതിനാല്‍ ഞങ്ങളുടെ ജോലിയ്ക്ക് ആണ് ആദ്യത്തെ പ്രധാന്യം’ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ ശാന്തനു പറയുന്നു.
വിവാഹത്തെ കുറിച്ചുള്ള ചോദ്യം അസ്വസ്ഥപ്പെടുത്തുകയാണെന്ന് ശ്രുതി പറഞ്ഞിരുന്നു. ശാന്തനുവിനും അതേ അഭിപ്രായമാണോന്ന് ചോദിച്ചാല്‍ താരം അതേന്ന് പറയും.
‘ഒരു കലാകാരന് എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം മറ്റ് സാമൂഹിക ഘടനകള്‍ മനസിലാക്കാന്‍ പ്രയാസമാണ്. ഞാന്‍ എപ്പോഴും സ്വതന്ത്രമായി ജീവിക്കുകയും എന്റെ കാര്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളാണ്. അത് മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയത് അത്ഭുതകരമാണ്.
ഞാനും ശ്രുതിയും വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ശ്രദ്ധിക്കാറില്ല. കലയിലൂടെ മുന്നോട്ട് പോവുകയാണ്. ഞങ്ങളുടെ ബന്ധം തന്നെ കലയെ അടിസ്ഥാനമാക്കി ഉള്ളതാണെന്നാണ്’ ശാന്തനു പറയുന്നത്.ശാന്തനുവിനെ പോലുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ തരുന്ന പിന്തുണയെ പറ്റി..
‘സോഷ്യല്‍ മീഡിയ കലാകാരന്മാര്ക്ക് കൂടുതല്‍ അവസരങ്ങള്‍ തരാറുണ്ട്. ഒരോ മിനുറ്റിലും നിരവധി ആര്‍ട്ടിസ്റ്റുകള്‍ അവരുടെ വര്‍ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. എല്ലാവര്ക്കും പ്രചോദനം ലഭിക്കുന്ന കാര്യം കൂടിയാണത്. ഞാന്‍ ഫോളോ ചെയ്യുന്ന കലാകാരന്മാരില് നിന്നും പ്രചോദനം ഉള്‍കൊള്ളാന്‍ സാധിക്കുന്നത് അങ്ങനെയാണെന്നും’ ശാന്തനു വ്യക്തമാക്കുന്ന.
ശ്രുതി ഹാസൻ മുപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചത് മുതലാണ് പുതിയൊരു കാമുകനുണ്ടെന്ന തരത്തിൽ പ്രചരണം വരുന്നത്. അന്ന് ശാന്തനുവിൻ്റെ കൂടെയുള്ള ചിത്രങ്ങൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞെങ്കിലും നടി നിഷേധിച്ചു. താൻ സിംഗിളാണെന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞു. വൈകാതെ ശാന്തനു കാമുകനാണെന്നും പ്രണയമാണെന്നും ശ്രുതി തന്നെ വെളിപ്പെടുത്തി.
