Connect with us

ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് ;ആദ്യം ഒരു ചമ്മല്‍ ഉണ്ടായിരുന്നു, പിന്നെ ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തില്‍ ഡാന്‍സ് ചെയ്തത്; വൈറല്‍ ഡാന്‍സിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍!

Movies

ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് ;ആദ്യം ഒരു ചമ്മല്‍ ഉണ്ടായിരുന്നു, പിന്നെ ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തില്‍ ഡാന്‍സ് ചെയ്തത്; വൈറല്‍ ഡാന്‍സിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍!

ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് ;ആദ്യം ഒരു ചമ്മല്‍ ഉണ്ടായിരുന്നു, പിന്നെ ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തില്‍ ഡാന്‍സ് ചെയ്തത്; വൈറല്‍ ഡാന്‍സിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍!

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയ ആകെ ഇളകി മരിച്ചിരിക്കുണക്യനു ന്‍ കുഞ്ചാക്കോ ബോബന്റെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ . ദേവദൂതര്‍ പാടി എന്ന പാട്ടിനാണ് ഒരു ബന്ധവുമില്ലാത്ത സ്റ്റെപ്പുകള്‍ ചാക്കോച്ചന്‍ വെച്ചത്. നിമിഷനേരം കൊണ്ടാണ് ഇത് വൈറല്‍ ആയത്. ഇപ്പോഴിതാ അഭിമുഖത്തിനിടെ ആ ഡാന്‍സിനെ കുറിച്ചാണ് ചാക്കോച്ചന്‍ പറയുന്നത് ഇങ്ങനെ

സംവിധായകനായ രതീഷ് പൊതുവാളാണ് ഡാന്‍സിനെക്കുറിച്ച് പറഞ്ഞത്. എങ്ങനെ അവതരിപ്പിക്കണം, അയാളുടെ രൂപഭാവമൊക്കെ എങ്ങനെയായിരിക്കണം എന്നൊക്കെ തീരുമാനിച്ചത് അവരായിരുന്നു. ഉത്സവപ്പറമ്പില്‍ പാട്ടുമായി ഒരു ബന്ധവുമില്ലാതെ ഡാന്‍സ് ചെയ്യുന്നയാള്‍ കാണും. ഒടുക്കത്തെ ഡാന്‍സാണെങ്കിലും പാട്ടുമായി ഒട്ടും സിങ്കായിരിക്കില്ല. അത്തരത്തിലൊരു റഫറന്‍സ് എനിക്ക് തന്നിരുന്നു. ഇതെങ്ങനെ ചെയ്യണമെന്ന തരത്തിലുള്ള ആലോചനകള്‍ നടക്കുമ്പോഴാണ് കോറിയോഗ്രാഫറില്ലാതെ ചെയ്താലോ എന്ന് ചോദിച്ചത്.
കോറിയോഗ്രാഫര്‍ വന്ന് ചെയ്താല്‍ അത് ആ രീതിയിലായിപ്പോവും. ആ സ്‌പോട്ടില്‍ എങ്ങനെ ചെയ്യാന്‍ തോന്നുന്നുവോ അത് പോലെ ചെയ്താലോയെന്ന് ചോദിച്ചിരുന്നു.

അതിനുള്ളൊരു ഫ്രീഡം അവര്‍ തന്നിരുന്നു. ഉത്സവപ്പറമ്പില്‍ ആളുകള്‍ക്കിടയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ നല്ല ചമ്മലായിരുന്നു. ആ ചമ്മല്‍ വെച്ച് ചെയ്താല്‍ ശരിയാവില്ലായിരുന്നു. ചുറ്റുമുള്ളതൊന്നും കാണുന്നില്ലെന്ന തരത്തില്‍ വന്നാണ് ഡാന്‍സ് ചെയ്തത്. ചെയ്ത് കഴിഞ്ഞ് അത് കണ്ടപ്പോള്‍ എനിക്ക് തന്നെ ചിരി വന്നിരുന്നു.ചാക്കോച്ചനെ അഴിച്ച് വിട്ടിരിക്കുകയാണെന്നായിരുന്നു സംവിധായകന്‍ പ്രതികരിച്ചത്.

ആ ദുഷ്ടനാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്നായിരുന്നു ഇത് കേട്ടപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. എന്റെ മോന് പോലും എന്നെ മനസിലാവാത്ത രീതിയിലേക്ക് മാറ്റി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളിലൊന്നായ ദേവദൂതര്‍ റിക്രിയേറ്റ് ചെയ്യുമ്പോള്‍ ഒരുതരത്തിലും മോശമാവരുതെന്നുണ്ടായിരുന്നു. ഔസേപ്പച്ചന്‍ സാര്‍ വിളിച്ച് അഭിനന്ദിച്ചത് വലിയ സന്തോഷമുള്ള കാര്യമാണ്ഇത് തിയേറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണെന്ന് ഞങ്ങളാദ്യം മുതലേ പറയുന്നുണ്ടായിരുന്നു.

ഇതേ വൈബ് തന്നെയാണ് തിയേറ്ററില്‍ വന്നാലും ലഭിക്കുക. ഓഗസ്റ്റ് 11 മുതല്‍ അങ്ങനെയുള്ള കാഴ്ച കാണാനായി കാത്തിരിക്കുകയാണ്. അമ്പലപ്പറമ്പിലുള്ള ഇത്തരത്തിലുള്ള കാഴ്ച ഞാനിത് വരെ കണ്ടിട്ടില്ല. പട്ടി കടിച്ച് കഴിഞ്ഞതിന് ശേഷമായി ഒരാളുടെ ക്യാരക്ടറില്‍ വരുന്ന മാറ്റങ്ങള്‍ക്കൊപ്പം വളരെ സീരിയസായൊരു വിഷയവും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആരേയും മൈന്‍ഡ് ചെയ്യാതെ ഞാന്‍ ഡാന്‍സ് ചെയ്യുകയായിരുന്നു. ചമ്മല്‍ മാറ്റുന്നതിന് വേണ്ടിയായാണ് അങ്ങനെ ചെയ്തതെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top