കഴിഞ്ഞ ദിവസം നഗ്ന ഫോട്ടോഷൂട്ട് നടത്തിയ നടന് രണ്‍വീര്‍ സിങ്ങിന്റെ ചിത്രങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. പിന്നാലെ നടനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം സ്വര ഭാസ്കര്‍. ചൊവ്വാഴ്ച രണ്‍വീര്‍ സിങ്ങിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് സ്വര ഭാസ്കറുടെ പ്രതികരണം.
‘അവിശ്വസനീയമായ വിഡ്ഢിത്തരവും തൊഴിലില്ലായ്മയും നമ്മുടെ രാജ്യത്ത് വ്യാപകമാണ്. നേരത്തെ, ചെമ്പൂരിലെ പോലീസ് രണ്‍വീറിനെതിരെ സെക്ഷന്‍ 292 , 293, 509 എന്നിവ പ്രകാരം കേസെടുത്തു. വിവരസാങ്കേതിക നിയമത്തിലെ 67 (എ) ഉള്‍പ്പെടെ രണ്‍വീറിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. ഇത് തൊഴിലില്ലായ്മയുടെയും മണ്ടത്തരത്തിന്റെയും പ്രശ്നമാണ്,’ എന്നും സ്വര ഭാസ്കര്‍ വ്യക്തമാക്കി.
നഗ്ന ഫോട്ടോകള്‍ പുറത്തുവിട്ടതിലൂടെ രണ്‍വീര്‍ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുകയും അവരുടെ മാന്യതയെ അപമാനിക്കുകയും ചെയ്തുവെന്ന മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകയായ വേദിക ചൗബെ ചെമ്പൂര് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...