Connect with us

‘നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; 20 കിലോയോളം ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഖുഷ്ബു

News

‘നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; 20 കിലോയോളം ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഖുഷ്ബു

‘നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; 20 കിലോയോളം ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഖുഷ്ബു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ഖുഷ്ബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഖുഷ്ബു പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ഭാരം കുറച്ചതിനുശേഷമുള്ള ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചത്. 20 കിലോയോളം ഭാരമാണ് ഖുശ്ബു കുറച്ചത്. ‘നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

‘എന്റെ ഏറ്റവും നല്ല ആരോഗ്യാവസ്ഥയില്‍ ഞാനെത്തിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്, നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി. ഞാന്‍ ഇതുവരെ ഇത്രയും ഫിറ്റ് ആയിട്ടില്ല.

തടി കുറയ്ക്കാനും ഫിറ്റ്‌നസ് നേടാനും ഞാന്‍ ഇവിടെ 10 പേരെയെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ടെങ്കില്‍, അതാണ് എന്റെ വിജയമെന്നും’ ഖുശ്ബു കുറിച്ചു. കഠിനമായ വ്യായാമത്തിലൂടെയും അധ്വാനത്തിലൂടെയും ഡയറ്റിലൂടെയുമാണ് താന്‍ ഭാരം കുറച്ചതെന്ന് ഖുശ്ബു പറഞ്ഞു.

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഖുശ്ബു. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. രജനികാന്ത്, കമല്‍ഹാസന്‍,സത്യരാജ്, പ്രഭു, മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും നിരവധി ആരാധകരുള്ള താരമാണ് ഖുഷ്ബു.

More in News

Trending

Recent

To Top