Connect with us

ലഹരി ഉപയോഗിച്ച ശേഷം വാഹനപകടമുണ്ടാക്കിയ സിനിമ-സീരിയല്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍!

News

ലഹരി ഉപയോഗിച്ച ശേഷം വാഹനപകടമുണ്ടാക്കിയ സിനിമ-സീരിയല്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍!

ലഹരി ഉപയോഗിച്ച ശേഷം വാഹനപകടമുണ്ടാക്കിയ സിനിമ-സീരിയല്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍!

അമിതമായി ലഹരി ഉപയോഗിച്ച ശേഷം വാഹനപകടമുണ്ടാക്കിയ സിനിമ-സീരിയല്‍ നടിയും കൂട്ടാളിയും അറസ്റ്റില്‍. ലഹരിയില്‍ അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്.

നേരത്തേയും ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് അശ്വതി ബാബു. നൗഫലായിരുന്നു വാഹനം ഓടിച്ചത്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെ ലഹരിയില്‍ വാഹനം ഓടിച്ച യുവാവ് മറ്റ് വാഹനങ്ങളില്‍ തട്ടുകയായിരുന്നു.

കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് യുവാവ് അഭ്യാസം കാണിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇവിടെ നിന്നും എടുത്ത കാറ് നിരവധി വാഹനങ്ങളെ ഇടിച്ചുകൊണ്ടായിരുന്നു മുന്നോട്ട് പോയത്. ഇതിനിടെ പിന്തുടർന്ന് വന്ന ഒരാള്‍ കാറിനെ വട്ടം വെച്ച് നിർത്താനും ശ്രമിച്ചു. ഇതേ തുടർന്ന് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടിയത്.ആളുകള്‍ കൂടിയതോടെ, ഇരുവരും അടുത്തുള്ള സ്കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. ഒരു സ്ത്രീയും കൂടെയുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് വിശദമായ പരിശോധന നടത്തി അശ്വതിയേയും പിടികൂടുകയായിരുന്നു.

ഇവർക്ക് മെഡിക്കൽ പരിശോധന നടത്തും….2018 ലും എം ഡി എം എ ലഹരി പദാർഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. നടിയുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് റെയിഡ്. വിൽപ്പനക്ക് പുറമെ മുന്ന് ദിവസത്തിലൊരിക്കൽ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് അന്ന് പറഞ്ഞിരുന്നു

കൊച്ചിയിലെ ഡിജെ പാ‍ർട്ടികളടക്കമുള്ള ഉന്നത പാർട്ടികളിൽ ഇത്തരം മയക്കുമരുന്ന് വിതരണം ചെയ്തിരുന്നുവെന്നും സാധാരണ മയക്കുമരുന്നിൽ നിന്നും വ്യത്യസ്തമായി 24 മണിക്കൂർ വരെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നും പൊലീസ് പറയുന്നു. സിനിമാ, സീരിയൽ മേഖലയിലെ പരിചിതമായ മുഖമല്ല അശ്വിത ബാബു. വളരെ ചുരുക്കം സിനിമകളിലും സീരിയലുകളിലും മാത്രമാണ് അഭിനയിച്ചതെങ്കിലും നടിയെന്ന പേരിലാണ് ഇവർ പലരുമായും ബന്ധം സ്ഥാപിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു.

Continue Reading
You may also like...

More in News

Trending

Recent

To Top